വിലയേറിയ ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിന് ജോലിക്കാരിയെയും വെയിലത്ത് മരത്തിൽ കെട്ടിയിട്ട് ഉടമയുടെ ക്രൂരത
സൗദി അറേബ്യായിൽ വീട്ടു ജോലിക്കാരിയ്ക്ക് നേരെ ഉടമയുടെ അതിക്രമം. വീട്ടിലെ ഫർണിച്ചർ വെയിലത്ത് ഇട്ടെന്നാരോപിച്ച് ശിക്ഷയായി ജോലിക്കാരിയെ ഉടമ വെയിലത്ത് മരത്തിൽ കെട്ടിയിടുകയായിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശി ലൗലി അകോസ്റ്റ ബറുലോ എന്ന ഇരുപത്താറുകാരിയാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
വിലയേറിയ ഫര്‍ണിച്ചര്‍ വെയിലത്ത് ഇട്ടതിനാല്‍ അവയുടെ നിറം മങ്ങിയെന്നാരോപിച്ചായിരുന്നു ശിക്ഷ. ഓടിപ്പോവാതിരിക്കാനായി കൈകാലുകള്‍ മരത്തില്‍ കെട്ടിയിട്ടിരുന്നു. വെയിലിന്റെ ചൂട് അടിക്കുമ്പോഴുള്ള അവസ്ഥ മനസിലാക്കുന്നതിനായിരുന്നു ഇത്തരത്തില്‍ ശിക്ഷിച്ചതെന്നാണ് തൊഴിലുടമ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫിലിപ്പൈന്‍സ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha