സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം... ഒരു മരണം, എട്ടോളം പേര്‍ക്ക് പരിക്ക്
സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ പൗരനാണ് മരിച്ചതെന്നാണ് വിവരം. ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയിലുള്ള ഭക്ഷണശാലയിലാണ് ആക്രമണമുണ്ടായത്.
ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു. സംഭവത്തെകുറിച്ച് സഖ്യസേനയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha