Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; സഖ്യസേന തകര്‍ത്തതായും ഔദ്യോഗികസ്ഥിരീകരണം; ഞെട്ടലോടെ ഗള്‍ഫ്

26 JULY 2019 09:05 AM IST
മലയാളി വാര്‍ത്ത

ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഗള്‍ഫ്. സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഇന്നലെ മിസൈല്‍ ആക്രമണ ശ്രമം നടന്നു. മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യമനിലെ സന പ്രവിശ്യയില്‍നിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന ഹൂതികളുടെ അവകാശവാദത്തെ തുര്‍ക്കി അല്‍ മാലിക്കി തള്ളി. നിരാശയാണ് ഹൂതികളുടെ പ്രസ്താവനക്കു കാരണം. യുദ്ധക്കുറ്റത്തിനു സമാനമായ ഹൂതികളുടെ പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അബഹ വിമാനത്താവളത്തിനു നേരെ ജൂലായ് മൂന്നിനുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 12ന് ഇതേ വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂണ്‍ 23നു അബഹ വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സിറിയക്കാരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂന്നു തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തുയിരുന്നത്. ആക്രമണത്തില്‍ അന്ന് ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ 8 പേര്‍ സൗദി പൗരന്‍മാരും ഒരാള്‍ ഇന്ത്യക്കാരനുമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. സാധാരണക്കാരെ ലക്ഷ്യമിട്ടും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചും ആക്രമണം തുടരുന്ന സാഹചരൃത്തില്‍ ഹൂത്തി വിമതര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖൃ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചിരുന്നു.

ജൂണ്‍ 23ന് നടന്ന് ആക്രമണത്തില്‍ അബ്ഹയില്‍ പത്തുവര്‍ഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മകനെ നാട്ടിലേക്ക് യാത്ര അയക്കാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു സെയ്ദാലിയും കുടുംബവും. ഇടതുനെഞ്ചില്‍ പരുക്കേറ്റ സെയ്ദാലിയെ സൌദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയിലെ വിമാനം ലക്ഷ്യമിട്ട ഡ്രോണ്‍, ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചാണ് അപകടമുണ്ടായതെന്നു സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാല്‍ക്കി പറഞ്ഞു. ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ അമേരിക്ക, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ അപലപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends