സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിയില്‍ അവസാനിക്കും
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിയില്‍ അവസാനിക്കും. അന്‍പത്തിരണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വലിയ പ്രതീക്ഷയോടെയാണ് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത്. അതേസമയം മല്‍സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് ഫീസ് അടക്കമുള്ളവ വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധവും ശക്തമാണ്.
അവസാനവട്ട തയ്യാറെടുപ്പിലാണ് മല്‍സ്യതൊഴിലാളികള്‍. ബോട്ടിന്റെയും വലയുടെയും അറ്റകുറ്റപണികള്‍ എല്ലാം പൂര്‍ത്തിയായി. കടലമ്മ കനിയും എന്ന പ്രതീക്ഷയില്‍ നാളെ അര്‍ധരാത്രിയില്‍ കടലിലേക്ക് പോകും. അയ്യായിരം രൂപയായിരുന്ന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് അന്പത്തിരണ്ടായിരമായി ഉയര്‍ത്തി.
പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് ശേഷം മാത്രമേ ബോട്ടുകള്‍ മീന്‍പിടിക്കാന്‍ പാടുള്ളു എന്ന പുതിയ നിര്‍ദേശവുമുണ്ട്.
"
https://www.facebook.com/Malayalivartha