സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഡ്രോണ്‍ ആക്രമണം; വന്‍ തീപിടുത്തം
സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയിൽ വന്‍ തീപിടുത്തം. പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായതായി സൗദി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാഖൈഖ്, ഖുറൈസ് എന്നീ മേഖലകളിലുള്ള എണ്ണ ശുദ്ധീകരണ ശാലകളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്തുണ്ടായ തീ അണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തര്‍ ഊര്‍ജിതശ്രമം നടത്തുകയാണ്. തീപിടുത്തം നിയന്ത്രണ വിധേയമാണെന്ന് സൗദി മന്ത്രി അറിയിച്ചു.
അതേസമയം, ആക്രമണത്തിന് പിന്നിലാരാണെന്ന കാര്യം വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരുംതന്നെ മുന്നോട്ട് വന്നിട്ടില്ല. എണ്ണശുദ്ധീകരണ ശാലകളില്‍ നിന്നും വലിയ രീതിയിലുള്ള തീ പടരുന്ന നിലയിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha