Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഉണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചെന്ന് റിപ്പോർട്ട്; ഒറ്റയടിക്ക് വന്‍ വിലക്കയറ്റത്തിന് കളമൊരുക്കിയത് ആഗോള തലത്തില്‍ എണ്ണയുല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെ:- 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടായത് ഏറ്റവും വലിയ വര്‍ധന:- എണ്ണവില 20 ശതമാനം വര്‍ധിപ്പിച്ച്‌ ബാരലിന് 70 ഡോളര്‍ വരെ എത്തി

16 SEPTEMBER 2019 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഉണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം എണ്ണ ഉൽപാദനത്തെ ബാധിച്ചതായി റിപ്പോർട്ട്. ആഗോള തലത്തില്‍ എണ്ണയുല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെ ഒറ്റയടിക്ക് വന്‍ വിലക്കയറ്റത്തിനാണ് കളമൊരുങ്ങിയത്. അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിപ്പിച്ച്‌ ബാരലിന് 70 ഡോളര്‍ വരെയാണ് എത്തിയിരിക്കുന്നത്. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ഇപ്പോഴത്തെ നിലയില്‍ 80 ഡോളര്‍ വരെ വില വര്‍ധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‌യാഖിലും ഖുറൈസിലും കേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്. എണ്ണ ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്. പുതിയ സാഹചര്യം എണ്ണവില വര്‍ധനയ്ക്കും ഇടയാക്കിയേക്കും.

നാശനഷ്ടമുണ്ടായ ബുഖ്‍യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ പുരോഗമിക്കുകയാണ്. നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് വ്യക്മാക്കി. ഇതിനായി യുഎസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങി. ആക്രമണത്തിന്റെ തെളിവുകള്‍ യെമനിലല്ല, ഇറാനിലാണുളളതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസ്ഥിതിക്ക് അയവുവരുത്താനുളള ശ്രമങ്ങള്‍ക്ക് ഇറാന്‍ തുരങ്കം വച്ചതായി യുഎസ് ആരോപിച്ചു.

സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്‌യാഖ്. സെപ്റ്റംബര്‍ 11നാണ് അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണു ബുഖ്‌യാഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടന അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങള്‍ക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാന്‍ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീത് നൽകിയിരിക്കുന്നത്. ഇതിനുള്ള തിരിച്ചടിയെന്നോണം തങ്ങളും യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (10 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (21 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (32 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (37 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (44 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends