Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സൈനിക ഓപ്പറേഷന്‍ നടത്തി സൗദി അറേബ്യ; ഹൂത്തികളുടെ തന്ത്രപ്രധാനമായ നാല് കേന്ദ്രങ്ങള്‍ തകർത്തതായി സൗദി:- തകർത്തതിൽ ദൂരെ നിന്ന് ബോട്ടുകളെ നിയന്ത്രിക്കുന്ന കേന്ദ്രംവും, കടല്‍ മൈനുകള്‍ ഒളിപ്പിച്ച കേന്ദ്രങ്ങള്‍ എന്നിവയും

21 SEPTEMBER 2019 11:51 AM IST
മലയാളി വാര്‍ത്ത

അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സൈനിക ഓപ്പറേഷന്‍ നടത്തി സൗദി അറേബ്യ. നിര്‍ണായക രഹസ്യ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് സൗദി സഖ്യത്തിന്റെ വാദം. ഇതോടെ സമാധാനം പുനസ്ഥാപിക്കപ്പെടുന്ന പ്രതീക്ഷ യെമനില്‍ തീര്‍ത്തും ഇല്ലാതാക്കിയിരിക്കുകയാണ്. ഇറാന്റെ സഹായത്തോടെയാണ് ആക്രമണം നടത്തുന്നതെന്നാണ് സൗദിയുടെ വാദം. യെമെനിലെ തുറമുഖനഗരമായ ഹൊദൈദയിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം നടന്നത്. വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്ന ബോട്ടുകളും കടലിൽ ഉപയോഗിക്കുന്ന മൈനുകളും നിർമിക്കുന്ന നാലു കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന അവകാശപ്പെട്ടു.


സൗദിയിലെ അരാംകോ എണ്ണപ്പാടങ്ങൾക്ക് നേരേ ഹൂതികൾ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നൽകുകയായിരുന്നു സഖ്യസേന. ഡ്രോൺ ആക്രമണം സൗദി അറേബ്യയുടെ എണ്ണയുത്‌പാദനത്തെ ബാധിച്ചിരുന്നു. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്ന് സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാനെതിരേ സൈനികനീക്കമുണ്ടാവുമെന്ന് യു.എസ്. സൂചനയും നൽകിയിരുന്നു. അതേ സമയം സൗദിക്കെതിരെ തുറന്ന പോരാട്ടം ഇനി തുടര്‍ച്ചയായി ഉണ്ടാവുമെന്ന ഹൂത്തികളുടെ വെല്ലുവിളിയാണ് സൈനികത നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അരാംകോ ആക്രമണത്തില്‍ സൗദി ഭരണകൂടം ശക്തമായ തിരിച്ചടിക്കാണ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇതോടെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല ഒരിക്കല്‍ കൂടി സംഘര്‍ഷ ഭരിതമായിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആക്രമണത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൗദി.


ബാബ് അൽ മന്ദബ് കടലിടുക്കിലും തെക്കൻ ചെങ്കടലിലും എണ്ണനീക്കം തടയാനും അന്താരാഷ്ട്ര വാണിജ്യപാത തടസ്സപ്പെടുത്താനും ഭീകരർ കേന്ദ്രമാക്കുന്ന നാലു കേന്ദ്രങ്ങളാണ് തകർത്തതെന്നു സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മൽക്കി പറഞ്ഞു. ഹൂതികൾ ഹൊദൈദ തുറമുഖം ഭീകരത വളർത്താനുള്ള കേന്ദ്രമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതകണ്ട് പ്രശ്നബാധിത പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാബ് അല്‍ മണ്ഡബ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാര മേഖല വഴി കടന്നുപോകുന്ന കപ്പലുകളെ ഭീഷണിപ്പെടുത്താനായി ഹൂത്തികള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് പ്രധാനമായും തകര്‍പ്പെട്ടത്. അതേസമയം യുഎന്നുമായുള്ള കരാര്‍ സൗദി സഖ്യം ലംഘിച്ചതായി ഹൂത്തികള്‍ പറഞ്ഞു. നേരത്തെ സ്‌ഫോടന വസ്തുക്കള്‍ നിറച്ച ബോട്ട് തകര്‍ത്തതായി സൗദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്.

ജനങ്ങളോട് മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സൗദി സഖ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരമാണ് ഇവിടെ ആക്രമണം നടന്നത്. ഹൂത്തികളെ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും സൗദി വ്യക്തമാക്കി. അതേസമയം സ്‌ഫോടനങ്ങള്‍ യെമന്‍ ജനതയെ വീണ്ടും ഭയത്തിലേക്ക് തള്ളിയിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേ സമയം, വ്യോമാക്രമണം നടത്തിയ സഖ്യസേന സ്വീഡനിൽ കഴിഞ്ഞവർഷം ഒപ്പുവെച്ച യു.എൻ.കരാർ ലംഘിച്ചിരിക്കുകയാണെന്ന് ഹൂതികൾ ആരോപിച്ചു. ഹൊദൈദയിൽ വെടിനിർത്തലും സൈനികനിർവ്യാപനവുമാണ് കരാർ നിർദേശിച്ചിരുന്നത്. യെമെനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടിയെന്നനിലയിൽ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങൾ ആക്രമിക്കപ്പെടാൻ തുടങ്ങിയതോടെ ഗൾഫ് മേഖലയിൽ ഒമാൻ ഉൾക്കടലും ഹോർമുസ് കടലിടുക്കും കേന്ദ്രീകരിച്ച് യു.എസിന്റെ നേതൃത്വത്തിൽ പുതിയ നാവികസഖ്യവും നിലവിൽ വന്നിരുന്നു. കൂട്ടായ്മയിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഇംഗ്ലണ്ട്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ കൂട്ടായ്മ രൂപവത്‌കരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും സഖ്യസേന വക്താവ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends