Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുല്ലപ്പള്ളിയെ കണ്ടം വഴി ഓടിക്കും; രണ്ടായിരത്തി ഇരുപതിലും ഇടതുപക്ഷത്തിന്റെ തേരോട്ടം അവസാനിപ്പിക്കാതിരിക്കാനായി കേരളത്തിൽ നിന്നും മുല്ലപള്ളി രാമചന്ദ്രനെ ഓടിക്കാൻ കോൺഗ്രസ് ശ്രമം സജീവമാക്കിയാതായി ആക്ഷേപം

24 DECEMBER 2019 04:58 PM IST
മലയാളി വാര്‍ത്ത

രണ്ടായിരത്തി ഇരുപതിലും ഇടതുപക്ഷത്തിന്റെ തേരോട്ടം അവസാനിപ്പിക്കാതിരിക്കാനായി കേരളത്തിൽ നിന്നും മുല്ലപള്ളി രാമചന്ദ്രനെ ഓടിക്കാൻ കോൺഗ്രസ് ശ്രമം സജീവമാക്കിയാതായി ആക്ഷേപം.

ചൊവ്വാഴ്ചത്തെ ദേശാഭിമാനി മുല്ലപ്പള്ളിക്കെതിരെയും രമേശിനെ അനുകൂലിച്ചും രംഗത്തെത്തിയത് മുല്ലപ്പള്ളി വധത്തിന് പിന്നിൽ സി പി എമ്മും ഉണ്ടെന്ന് വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയും ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ശ്രമിക്കുന ചെന്നിത്തലയും ചേർന്നാണ് കോൺഗ്രസിനെ തറപറ്റിക്കാൻ ശ്രമിക്കുന്നത്. എന്നാൽ 2021 ൽ കേരളത്തിൽ യു ഡി എഫ് ഭരണം വരണമെന്ന് ആഗ്രഹിക്കുന്ന കെ. മുരളീധരനും വിഎം. സുധീരനും മറ്റും സി പി എം - കോൺഗ്രസ് ബന്ധത്തെ തുറന്ന് എതിർക്കുന്നു. അത്തരത്തിൽ എതിർക്കുന്നവരെ നേരിടാൻ സി പി എമിന്റെ സഹകരണത്തോടെയാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. ദേശാഭിമാനിയുടെ നിലപാടുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാം.

പ്രാദേശിക കക്ഷികൾക്ക് പിന്നിൽ ദേശീയകക്ഷിയായ കോൺഗ്രസിനെ കൊണ്ട് കെട്ടിയ നേതാക്കൾ തന്നെയാണ് കേരളത്തിൽ സി പി എമ്മിന് പിന്നിൽ കോൺഗ്രസിനെ കെട്ടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ അവസ്ഥ. ഇവിടെ സി പി എം ഭരണപക്ഷവും കോൺഗ്രസ് പ്രതിപക്ഷവുമാണ്. ബി ജെ പിക്ക് കേരളത്തിൽ വേരോട്ടം തീരെയില്ല. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് കോൺഗ്രസും സി പി എമ്മും ഒരുമിച്ച് നിന്നാൽ അതിന്റെ നേട്ടം സി പി എമ്മിനും ബി ജെ പിക്കുമാണ് . ഇടതുപക്ഷത്തിന് വളക്കൂറാണ് മണ്ണാണ് കേരളത്തിലേത്. കോൺഗ്രസ് ഇവിടെ ജയിക്കുന്നുണ്ടെങ്കിൽ അത് സി പി എമ്മിന്റെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ്.

മുല്ലപള്ളിക്കെതിരെ കേരള നേതാക്കൾ ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷനായതിൽ അസ്വസ്ഥതരായിരുന്നു. അവരെ സംബന്ധിച്ചടത്തോളം ഏതു വിധേനയും മുല്ലപ്പള്ളിയെ നാടുകടത്തുകയാണ് ലക്ഷ്യം. മുല്ലപള്ളിയാകട്ടെ സ്ഥാനം പോയാലും സാരമില്ല നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ സുധീരനെയും ആന്റണിയെയും പോലെ അദ്ദേഹം ഇട്ടെറിഞ്ഞ് പോകാനുള്ള സാധ്യത കുറവാണ്.

എ ഐ സി സി മുല്ലപള്ളിയുടെ നിലപാട് തള്ളാനാണ് സാധ്യത കാരണം ഇടതു മുന്നണി അവരുടെ ഘടക കക്ഷിയാണ്. ഘടക കക്ഷികൾ കൊണ്ടാണ് വലതു മുന്നണി പുലരുന്നത്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഘടകകക്ഷികളുടെ പിന്നിലാണ് അണി നിരക്കുന്നത്. തത്കാലം മുൻനിരയിലെത്താൻ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് കോൺഗ്രസ്. സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട് എന്നെല്ലാം കേട്ടാൽ സോണിയയും രാഹുലും കവാത്ത് മറക്കുന്ന സായിപ്പൻമാരാണ്.

മുല്ലപ്പള്ളിയെ ഓടിച്ചാൽ കസേര പിടിക്കാൻ നിൽക്കുന്ന ഒരു പിടി നേതാക്കൾ കോൺഗ്രസിലുണ്ട്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് താത്പര്യമുള്ളതാണ് പ്രസിഡന്റിന്റെ കസേര. കെ. സുധാകരന്റെയും മറ്റും കാര്യം പറയുകയേ വേണ്ട.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends