ദുബായി നറുക്കെടുപ്പിൽ കുഞ്ഞു സല കോടിപതി ; ഒരു വയസ്സുകാരന് പത്തുലക്ഷം ഡോളർ സമ്മാനം
ഗള്‍ഫിലെ ഏത് നറുക്കെടുപ്പുകളിലും സമ്മാനം നേടുന്നവരില്‍ അധികവും സ്ഥിരമായി ഇന്ത്യക്കാരാണ്. ഇത്തവണയും ആ പതിവുതെറ്റിയില്ല. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളർ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. 11 മാസം മാത്രം പ്രായമുള്ള മുഹമ്മദ് സലയാണ് ഭാഗ്യജേതാവ്.
അബുദാബിയിലെ സ്വകാര്യ കന്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ്മാന്റെ കുഞ്ഞാണ് സല. കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരിൽ ഓണ്‍ലൈനിൽ ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും റമീസ് പ്രതികരിച്ചു. കുഞ്ഞിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു
മകന്റെ ഭാവി സുരക്ഷിതമായി എന്നായിരുന്നു സമ്മാനം ലഭിച്ചത് അറിഞ്ഞതിന് ശേഷമുള്ള റമീസിന്റെ പ്രതികരണം. വിജയികളായി മറ്റു മൂന്ന് പേരുടെയും പേരുകൾ പ്രഖ്യാപിച്ചു. ഇറാനിയൻ സ്വദേശിക്കാണ് ബെൻസ് കാർ സമ്മാനമായി ലഭിച്ചത്. കാനഡ സ്വദേശിക്കും, ഫിലിപ്പീൻസ് സ്വദേശിക്കും മോട്ടോർ ബൈക്കുകൾ സമ്മാനമായി ലഭിച്ചു.
https://www.facebook.com/Malayalivartha