യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു... ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം

യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന് യു എ യില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത് . ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.
ആറു പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഇന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യു എ യി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
L
https://www.facebook.com/Malayalivartha