സൗരോര്‍ജ വിമാനം ചരിത്രത്തിലേക്ക് ഇന്ന് പറന്നുയരുന്നു

സൗരോര്‍ജം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ടിന്റെ ലോക സഞ്ചാരത്തിന് തിങ്കളാഴ്ച തുടക്കമാകും. അഞ്ച് മാസം നീളുന്ന ലോകപര്യടനത്തിനായി രാവിലെ 7.30ന് അബൂദബി അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നിന്ന് എസ്.ഐ രണ്ട് എന്ന് അറിയപ്പെടുന്ന സൗരോര്‍ജ വിമാനം പറന്നുയരും.
എല്ലാ വിധ സുരക്ഷാ പരിശോധനകളും പരീക്ഷണ പറക്കലുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച വിമാനം ലോക പര്യടനം ആരംഭിക്കുന്നതെന്ന് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ആന്ദ്രെ ബോഷ്‌ബെര്‍ഗും പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്റിലും അബൂദബിയിലും നടത്തിയ പരീക്ഷണ പറക്കലുകള്‍ പൂര്‍ണ വിജയമായിരുന്നു. സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ഈ വിമാനത്തിന്റെ ലോക സഞ്ചാരം 35000 കിലോമീറ്ററും അഞ്ച് മാസവും നീളുന്നതാണ്.
വീതിയുള്ള ചിറകും വട്ടത്തിലുള്ള കോക്പിറ്റും നീണ്ട വാലും അടക്കം തുമ്പിയുടേതിന് സമാനമായ രൂപമുള്ള എസ്.ഐ. രണ്ടിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് പറക്കാന്‍ സാധിക്കുക. 72 മീറ്റര്‍ വീതിയുള്ള ചിറകുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച ഈ ഒറ്റ സീറ്റ് വിമാനത്തിന് 2300 കിലോ മാത്രമാണ് ഭാരമുള്ളത്. എയര്‍ബസിന്റെ എ 380 സൂപ്പര്‍ ജംബോ വിമാനത്തിന്റെ ചിറകുകള്‍ക്കൊപ്പം വീതിയുണ്ട് എസ്.ഐ. രണ്ടിന്റെ ചിറകുകള്‍ക്കും. അതേസമയം, എ 380 വിമാനത്തിന്റെ ഒരു ശതമാനം മാത്രം ഭാരമാണ് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഈ വിമാനത്തിനുള്ളത്.
ഒമാന്‍, ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ചുറ്റി അബൂദബിയില്‍ തിരിച്ചത്തെും. 25 ദിവസം നീളുന്ന പറക്കലില്‍ 12 വിമാനത്താവളങ്ങളില്‍ എസ്.ഐ. രണ്ട് ഇറങ്ങുന്നുണ്ട്. ഇവിടെയെല്ലാം പുനരുപയോഗ ഊര്‍ജത്തിന്റെയും ശുദ്ധ ഊര്‍ജത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്യും. തിങ്കളാഴ്ച മസ്‌കത്തില്‍ ഇറങ്ങുന്ന വിമാനം പിന്നീട് ഇന്ത്യ, മ്യാന്‍മര്‍, ചൈന എന്നിവിടങ്ങളിലേക്ക് പറക്കും.
ചൈനയില്‍ നിന്ന് പസഫിക്ക് മഹാസമുദ്രത്തിന് മുകളിലൂടെ തുടര്‍ച്ചയായി അഞ്ച് രാത്രിയും പകലും പറന്നാണ് അമേരിക്കയിലത്തെുക. ഈ അഞ്ച് ദിവസവും ഒരു പൈലറ്റ് തന്നെയായിരിക്കും വിമാനം നിയന്ത്രിക്കുക. തുടര്‍ന്ന് നാല് പകലും രാത്രിയും എടുക്കുന്ന യാത്രയിലൂടെ അറ്റ്‌ലാന്റിക് മഹാസമുദ്രം മറികടന്ന് യൂറോപ്പിലോ ആഫ്രിക്കയിലോ എത്തും. കാലാവസ്ഥ കണക്കിലെടുത്താണ് റൂട്ട് നിശ്ചയിക്കുക. തിരിച്ച് അബൂദബിയില്‍ തന്നെ എത്തുന്നതോടെ വിമാനത്തിന്റെ ലോക സഞ്ചാരത്തിന് സമാപ്തിയാകും.
17248 സൗരോര്‍ജ സെല്ലുകളാണ് വിമാനത്തിലേക്കുള്ള ഊര്‍ജം ശേഖരിക്കുന്നത്. ലിതീയം പോളിമര്‍ ബാറ്ററികളിലാണ് ഊര്‍ജം സൂക്ഷിച്ചുവെക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചതിനാല്‍ വിമാനത്തിന്റെ ഭാരം കുറക്കാനും സാധിച്ചു. 3.8 മീറ്റര്‍ വിസ്തീര്‍ണമുള്ള കോക്പിറ്റില്‍ പൈലറ്റിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓട്ടോ പൈലറ്റ് സംവിധാനത്തിനൊപ്പം വിമാനത്തിനെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സംവിധാനങ്ങളുമുണ്ട്. തുടര്‍ച്ചയായ യാത്രകളില്‍ പൈലറ്റിനെ സഹായിക്കുന്നതിനും യോഗക്കും മറ്റുമുള്ള സൗകര്യങ്ങളുമുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha