ഭര്‍ത്താവിനോടുള്ള അരിശം തീര്‍ക്കാനായി മകളെ ക്രൂരമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍
യു എ എയില്‍ ഭര്‍ത്താവിനോടുള്ള അരിശം തീര്‍ക്കാനായി മകളെ ക്രൂരമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍. അമ്മയില്‍നിന്ന് കുട്ടിയെ മോചിപ്പിച്ച് സംരക്ഷണത്തിനായി അച്ഛനെ ഏല്പിച്ചു. കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കോടതിയുടെ നടപടി. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അമ്മയെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.2016 മാര്‍ച്ച് 8ന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം അനുസരിച്ച് മാതാപിതാക്കള്‍ കുട്ടിയെ ദേഹോപദ്രവം ഏല്പിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.
https://www.facebook.com/Malayalivartha