കൊവിഡ് 19ന്റെ ആഘാതങ്ങളെക്കുറിച്ചും ഏകോപന നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ജി 20 രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ... വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലോകനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുക, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുക്കും
കൊവിഡ് 19ന്റെ ആഘാതങ്ങളെക്കുറിച്ചും ഏകോപന നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ജി 20 രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരും. സൗദി ഭരണാധികാരി സല്മാന് രാജാവ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലോകനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുക്കും.
ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ തീരുമാനിക്കും. ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും മുതിര്‍ന്ന ആരോഗ്യ, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
"
https://www.facebook.com/Malayalivartha