Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

കോവിഡ് ഭീതി; ദുബായില്‍ കൊല്ലം സ്വദേശി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിച്ചു

17 APRIL 2020 10:05 PM IST
മലയാളി വാര്‍ത്ത

കോവിഡ് പിടിപെട്ടെന്ന പേടിയെത്തുടര്‍ന്നു ദുബായില്‍ ഒരു മലയാളി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കൊല്ലം പ്രാക്കുളം സ്വദേശിയാണ് ദുബായില്‍ താമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. പ്രാക്കുളം മായാ വിലാസില്‍ അശോകന്‍ ആണു മരിച്ചത്. 46 വയസായിരുന്നു. ഇന്നു രാവിലെയാണു സംഭവം. അള്‍സറിനും മറ്റുമായി കേരളത്തില്‍ നിന്നു മരുന്ന് വരുത്തി കഴിക്കുകയായിരുന്ന അശോകന്, ലോക്ഡൗണ്‍ മൂലം മരുന്നു കിട്ടാതായി. ഇതിനിടെ ശാരീരികാസ്വസ്ഥതകള്‍ കണ്ടതിനെതുടര്‍ന്നു ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇതിനിടെ, കോവിഡ് 19 പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം, താമസസ്ഥലത്തു ക്വാറന്റീനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണു ആത്മഹത്യ ചെയ്തത്..

അതിനിടെ, കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി അബുദാബിയില്‍ മരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശി കോവിഡ് ബാധിതനായി അബുദാബിയില്‍ മരിച്ചു. മത്സ്യ വ്യാപാരിയായിരുന്ന പുളിക്കല്‍ കുഞ്ഞിമോനാണ് മരിച്ചത്. ഇദ്ദേഹത്തിന് 55 വയസായിരുന്നു. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് 7 ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം അബുദാബിയില്‍ തന്നെ നടത്തി.

അതേസമയം, വിവിധ ഗള്‍ഫ് നാടുകളിലെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. സൗദി അറേബ്യയില്‍ വ്യാഴാഴ്ച 518 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേര്‍ മരിച്ചു. ഖത്തറില്‍ 392 പേരിലും ഒമാനില്‍ 109 പേരിലും രോഗം സ്ഥിരീകരിച്ചു. ഇതിനകം ഗള്‍ഫ് നാടുകളിലെ മൊത്തം മരണം നൂറ്റിനാല്‍പ്പതായി. അതിനിടെ, സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6380 ആയി ഉയര്‍ന്നു. രോഗികളില്‍ 5307 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 71 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതിനകം 990 പേരാണ് രോഗമുക്തി നേടിയത്. കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1524 അയി ഉയര്‍ന്നു. വ്യാഴാഴ്ച 75 ഇന്ത്യക്കാരടക്കം 119 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത് ഇതോടെ കുവൈത്തിലെ രോഗബാധിതരുടെ എണ്ണം 1524 അയി. ഇതില്‍ 860 പേര്‍ ഇന്ത്യക്കാരാണ്. 1296 പേരാണ് കുവൈത്തില്‍ ചികിത്സയിലുള്ളത്. 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

ഖത്തറിലെ മൊത്തം രോഗികളുടെ എണ്ണം 4103 ആയി. 197 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍ക്ക് വൈറസ് ബാധ ഭേദമായി. ഇതോടെ 373 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1794 പേര്‍ക്ക് രോഗപരിശോധന നടത്തി. ഇതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ മൊത്തം എണ്ണം 52000 കടന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (5 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

Malayali Vartha Recommends