റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കണ്ണൂര്‍, കൂത്തുപറമ്ബ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിടിനെ കണ്ടെത്തിയത് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍! കാരണം കണ്ടെത്തനാകാതെ പോലീസ്

മലയാളി ബാലനെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്ബ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്.വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി.
മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























