കോവിഡിനെതിരായ മുന്‍കരുതല്‍ നടപടികള്‍ക്കും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനുമിടയില്‍ മക്ക ഹറമില്‍ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം നടന്നു...നമസ്‌കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി, ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറഞ്ഞാളുകളാണ് തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്തത്

കോവിഡിനെതിരായ മുന്‍കരുതല്‍ നടപടികള്‍ക്കും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനുമിടയില്‍ മക്ക ഹറമില്‍ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. സാധാരണ റമദാനിലേക്കാള്‍ റക്അത്തുകളെ എണ്ണം പകുതിയായി കുറച്ചിരുന്നു. 'ഖുനൂത്തില്‍' കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷതേടി പ്രത്യേകം പ്രാര്‍ഥന നടത്തി. ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറഞ്ഞാളുകളാണ് തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്തത്.
സുരക്ഷ ഉദ്യോഗസ്ഥരും ആരോഗ്യ ജീവനക്കാരും ചേര്‍ന്ന് ഹറം കാര്യാലയം നമസ്‌കരിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്ക് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കോവിഡ് വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടിയായാണ് ഇത്തവണ തറാവീഹ് നമസ്‌കാരത്തിന് ഇരുഹറമുകളിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നത് തടഞ്ഞത്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ഹറമിലേക്ക് പുറത്തു നിന്ന് ആളുകള്‍ എത്തുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























