കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന്് 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതുവരെ 3740 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത. ഇന്ന് 213 പേര്‍ രോഗമുകതി നേടിയതുള്‍പ്പടെ ഇതുവരെ 1389 പേര്‍ രോഗമുകതി നേടി. ബാക്കി 2327 പേരാണ് ചികിത്സയിലുള്ളത്. 66 പേര്‍ തീവ്രപരിചരണ് വിഭാഗത്തിലാണ്. ഇതില്‍ 28 പേരുടെ നില ഗുരുതരമാണ്. പുതിയ വൈറസ് ബാധിതരില്‍ 87 പേര്‍ ഇന്ത്യക്കാരാണ്. 57കാരനായ ഫിലിപ്പീന്‍ പൗരന്‍ മരിച്ചു. ഇതോടെ മരണം 24 ആയി. ബുധനാഴ്ച വൈറസ് സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരും 294 പേര്‍ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുമാണ്. നാലുപേര്‍ക്ക ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha



























