കൊറോണ; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം

പ്രവാസി മലയാളിയായ യുവാവ് കുവൈത്തില്‍ കൊറോണ ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി യുപി സ്കൂളിന് സമീപത്തെ അക്കാളത്ത് അബ്ദുറഹീം - ഫാത്തിമ ദമ്പതികളുടെ മകൻ ഗഫൂറാണ് (34) മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇദ്ദേഹം പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് രാത്രി വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ദിജീജില്‍ ആര്‍കിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്നു. എട്ട് മാസം മുമ്പാണ് കുവൈത്തിലേക്ക് എത്തിയത്. ഭാര്യ: ഉമൈമ, മകന്‍: മുഹമ്മദ് ഹാനി.
അതേസമയം ഇന്നലെ കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. തിരൂർ ചേന്നര തലാപ്പിൽ മുജീബ്റഹ്‌മാൻ (43) ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് തന്നെ.കുവൈത്തിൽ ധനമന്ത്രാലയത്തിൽ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ ഖബറടക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























