കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു

കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാബീരിയ രക്തബാങ്കില്‍ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി.
fr
https://www.facebook.com/Malayalivartha


























