അതിദാരുണം; ദുബായിൽ കാറുകൾ കത്തിയമർന്നു, മരിച്ചത് മൂന്ന് പ്രവാസികൾ, ഞെട്ടൽ മാറാതെ പ്രവാസലോകം

ദുബായില്‍ അപകടത്തെ തുടര്‍ന്ന് കാറുകള്‍ക്ക് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചതായി റിപ്പോർട്ട്. മൂന്ന്പേരും പ്രവാസികൾ എന്നാണ് ലഭ്യമാകുന്ന വിവരം. ശൈഖ് സായിദ് റോഡിലാണ് പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടമുണ്ടായത്. ഇതിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ മരിച്ച മൂന്നുപേരും ഏഷ്യക്കാരാണ് എന്നാണ് അധികൃതർ വ്യകതമാക്കുന്നത്.
അതോടൊപ്പം തന്നെ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീപ്പിടിക്കുകയായിരുന്നെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി വെളിപ്പെടുത്തുകയുണ്ടായി. അപകടത്തെ തുടർന്ന് കത്തി നശിച്ച ഒരു കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്നുപേരും. അതായത് വാഹനാപകടം നടന്ന സ്ഥലത്ത് നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായത്.
എന്നാൽ ഇതിന് പിന്നാലെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇടിക്കുകയുണ്ടായി. തുടർന്ന് ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പട്രോള്‍ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കാറിലുണ്ടായിരുന്നവര്‍ മരിക്കുകയായിരുന്നെന്ന് അല്‍ സുവൈദി അറിയിക്കുകയുണ്ടായി. തുടർന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.
https://www.facebook.com/Malayalivartha


























