മടങ്ങാം ഇനി യുഎഇയിലേക്ക്; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങിയതായി യുഎഇ, മുൻഗണനാക്രമം ഇങ്ങനെ...

കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിൽ നാട്ടിൽ പെട്ടുപോയവർക്ക് തിരികെ പോകാൻ അവസരമൊരുക്കി യുഎഇ. അതായത് യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാനല്ല അവസരമാണ് ഒരുങ്ങുന്നത്. യുഎഇയിലേക്ക് മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങിയാതായി റിപ്പോർട്ട്. അതോടൊപ്പം തന്നെ കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക.
ഇതേതുടർന്ന് അടുത്തമാസം ആദ്യം മുതല്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. അതോടൊപ്പം തന്നെ വിദേശകാര്യം, അന്താരാഷ്ട്ര സഹകരണം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി മടങ്ങി വരാന്‍ താല്പര്യമുളവരുടെ പട്ടിക തയ്യാറാക്കിതുടങ്ങിയതായാണ് ലഭ്യമാകുന്ന വിവരം. www .smartservices.ica.gov.ae ലൂടെ റെസിഡന്റ്‌സ് എന്‍ട്രി പെര്‍മിറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
എന്നാൽ കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തൂങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന ലഭിക്കുകയും ചെയ്യുന്നതായിരിക്കും. ഇതേതുടർന്ന് പ്രത്യേക വിമാനത്തിലായിരിക്കും പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരം എന്നാണ് സൂചന. എന്നാൽ തന്നെയും മടങ്ങിയെത്തുന്നവര്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.
യുഎഇ യുടെ ഈ തീരുമാനം പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇതോടെ യുഎഇ വിസയുള്ള മലയാളികള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നതായിരിക്കും. കഴിഞ്ഞ ആഴ്ച പ്രത്യേക വിമാനത്തില്‍ നൂറിലധികം പ്രവാസികള്‍ കേരളത്തില്‍ നിന്ന് ബഹ്റൈനില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പ്രവാസികളെ എന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങും എന്ന് സൗദി ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha
























