കുവൈത്തില്‍ 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 17,568 ആയി. മൂന്നുപേര്‍ കൂടി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 124 ആയി.
ബുധനാഴ്ച 204 പേര്‍ ഉള്‍പ്പെടെ 4885 പേര്‍ രോഗമുക്തി നേടി. ബാക്കി 12,559 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ് 339, ഹവല്ലി ഗവര്‍ണറേറ്റ് 126, അഹ്മദി ഗവര്‍ണറേറ്റ് 207, ജഹ്‌റ ഗവര്‍ണറേറ്റ് 86, കാപിറ്റല്‍ ഗവര്‍ണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ് അല്‍ ശുയൂഖ് 66, ഫര്‍വാനിയ 108, ഹവല്ലി 47, ഖൈത്താന്‍ 71 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























