സൗദിയില്‍ 24 മണിക്കൂറിനിടെ മൂന്ന് മലയാളികൾ കൊവിഡ് ബാധിച്ചു മരിച്ചു; സൗദിയിൽ ഇതോടുകൂടെ മരിച്ച മലയാളികളുടെ എണ്ണം 19 ആയി
കൊറോണ വൈറസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും മരണസംഖ്യ ഉയർന്നതും സൗദിയിൽ തന്നെയാണ്. ഇപ്പോഴിതാ കോവിഡ് ബാധിച്ച് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മണിക്കൂറുകൾക്കുള്ളിൽ ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തിന് 41 വയസായിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന ജുബൈലിലെ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം.
കൊറോണ വൈറസ് ബാധയെ തുടർന്ന് ഉണ്ടായ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിലെ ജുബൈലില്‍ കോവിഡിനെത്തുടര്‍ന്നുള്ള മൂന്നാമത്തെ മരണമാണിത് രേഖപ്പെടുത്തുന്നത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ ടെക്നീഷ്യനായിരുന്നു ഇദ്ദേഹം.
അതോടൊപ്പം തന്നെ സൗദിയിലെ ജുബൈലില്‍ കോവിഡ് ചികില്‍സയിലായിരുന്ന കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസും ഇന്ന് മരിച്ചിരുന്നു. ഇദ്ദേഹത്തിന് 55 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററില്‍ തന്നെ കഴിയുകയായിരുന്നു ഇദ്ദേഹം. പതിനെട്ട് വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്ഥാപനത്തില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഫെര്‍ണാണ്ടസ്. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടുകൂടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 19 ആയി.
https://www.facebook.com/Malayalivartha