കേരളത്തിലേക്ക് പോകുന്നത് 12 ചാർട്ടേഡ് വിമാനങ്ങൾ; സാമൂഹ്യസംഘടനകളുടെ സഹായത്താൽ സ്നേഹതീരത്തേക്ക് നിരവധി പ്രവാസികൾ

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നും നാളെയുമായി കേരളത്തിലേക്ക് എത്തുന്നത് 12 ചാർേട്ടഡ് വിമാനങ്ങൾ. ബഹ്റൈൻ കേരളീയ സമാജത്തിെൻറ അഞ്ചു വിമാനങ്ങളും കെ.എം.സി.സി, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ, സംസ്കൃതി ബഹ്റൈൻ, ഒ.െഎ.സി.സി, െഎ.വൈ.സി.സി-ഇന്ത്യൻ ക്ലബ്, െഎ.സി.എഫ് ബഹ്റൈൻ, ബഹ്റൈൻ പ്രതിഭ എന്നിവയുടെ ഒാരോ വിമാനങ്ങളുമാണ് സർവിസ് നടത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ജൂൺ 25 മുതൽ ചാർേട്ടഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്ആവശ്യമാണെന്ന കേരള സർക്കാറിെൻറ നിബന്ധന പിൻവലിക്കാത്തതിനാൽതന്നെ തുടർന്നുള്ള ദിവസങ്ങളിലെ സർവിസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇതേതുടർന്ന് ജൂൺ 20 മുതൽ നടപ്പാക്കാനിരുന്ന തീരുമാനം പ്രവാസി സംഘടനകളുെട അഭ്യർഥന മാനിച്ച് നീട്ടുകയായിരുന്നു. അതേസമയം, തീരുമാനം നടപ്പാക്കുന്നത് ഒരു മാസത്തേക്കുകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ കേരളീയ സമാജം സംസ്ഥാന സർക്കാറിനെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറയുകയുണ്ടായി. കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.15ന് കോഴിക്കോട്, വൈകീട്ട് നാലിന് കൊച്ചി, 8.30ന് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. ബുധനാഴ്ച രാവിലെ 8.40ന് കോഴിേക്കാേട്ടക്കും 10.30ന് കൊച്ചിയിലേക്കും സർവിസ് നടത്തുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























