Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി മടക്കത്തിനുള്ള അവ്യക്തതകൾ എല്ലാം നീക്കി പുതിയ വീശദീകരണമിറക്കി; കോവിഡ് ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു

26 JUNE 2020 08:35 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി അവ്യക്തതകളാണ് പ്രവാസികളുടെ മടക്കത്തിൽ സർക്കാരിന് ഉണ്ടായിരുന്നത്. എന്നാലിതാ പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കിയിരിക്കുകയാണ്. കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിക്കുകയുണ്ടായി. അതോടൊപ്പം തന്നെ മടങ്ങുന്ന എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും മാത്രമേ നിഷ്കർഷിച്ചിട്ടുള്ളൂ.

അതേ സമയം സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നു വരുന്നവർ പിപിഇ കിറ്റ് ധരിക്കണമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ ആശയക്കുഴപ്പങ്ങൾ അകറ്റി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവനാണ് കേന്ദ്രവിദേശ കാര്യ സെക്രട്ടറിക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി കത്ത് അയച്ചിരിക്കുന്നത്.

നിലനിന്നിരുന്ന മുൻ ഉത്തരവിൽ 72 മണിക്കൂർ സമയപരിധിയിലുള്ള കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കർഷിക്കുകയുണ്ടായിരുന്നു. കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം ഇല്ലാത്തവരെല്ലാം വന്നിറങ്ങുന്ന വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിനു വിധേയരാകണം എന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതേസമയം യുഎഇയിൽ നിന്നു റാപ്പിഡ് ടെസ്റ്റ് നടത്തി വന്നിറങ്ങുന്ന പ്രവാസികൾ വീണ്ടും റാപ്പിഡ് ടെസ്റ്റിന് വിധേയരാകണോ എന്നതിനും വ്യക്തതയില്ലായിരുന്നു.

എന്നാൽ സൗദിയിൽ നിന്നും കുവൈത്തിൽ നിന്നും വരുന്നവർ പിപിഇ കിറ്റ് ധരിച്ചിരിക്കണം. ഇതിനുപുറമെ ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൗസ് എന്നിവയും ധരിക്കണം. ഇഹ്തെറാസ് എന്ന മൊബൈൽ ആപ്പിൽ പച്ച സ്റ്റാറ്റസ് ഉള്ളവർക്ക് യാത്ര ചെയ്യാവുന്നതാണ്. ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൌസ് എന്നിവ ഉറപ്പായും ധരിക്കണം. അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുകയും, ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൌസ് എന്നിവ ധരിക്കണം. തുടർന്ന് അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം. കേരളത്തിലേക്ക് മടങ്ങുന്ന എല്ലാവരും https://covid19jagratha.kerala.nic.in എന്ന സൈറ്റിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശം നൽകുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (11 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (43 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (47 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends