കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിൽ 688 പേർക്ക് കൂടി കോവിഡ്; ഇന്ന് 617 പേർ ഉൾപ്പെടെ 34,586 പേർ രോഗമുക്തി നേടി

കഴിഞ്ഞ 24 മണിക്കൂറിൽ കുവൈത്തിൽ 688 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 44,391 പേർക്കാണ് വൈറസ് ബാധിച്ചത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച 617 പേർ ഉൾപ്പെടെ 34,586 പേർ രോഗമുക്തി നേടുകയുണ്ടായി. തുടർന്ന് മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 344 ആയി ഉയർന്നു. ഒപ്പം ബാക്കി 9461 പേരാണ് ചികിത്സയിലുള്ളത്. 155 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
അതോടൊപ്പം തന്നെ അഹ്മദി ഗവർണറേറ്റിൽ 194, ജഹ്റ ഗവർണറേറ്റിൽ 173, ഫർവാനിയ ഗവർണറേറ്റിൽ 149, ഹവല്ലി ഗവർണറേറ്റിൽ 91 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 81 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഉയൂൻ 36, റിഖ 33, ജാബിർ അൽ അലി 31, സഅദ് അൽ അബ്ദുല്ല 30, അബ്ദലി 29, ഫർവാനിയ 28 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് 444 കുവൈത്തികൾക്കും 244 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha






















