ജീവിത ചെലവിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത്; ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ചെലവു കുറഞ്ഞ രാജ്യം കുവൈത്ത്, മെര്‍സെര്‍ ഫൗണ്ടേഷന്‍ ഗ്ലോബല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ചെലവു കുറഞ്ഞ രാജ്യം കുവൈത്ത് ആണെന്ന മെര്‍സെര്‍ ഫൗണ്ടേഷന്‍ ഗ്ലോബല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വരികയുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കുവൈത്ത് ഒന്നാമതും അറബ് രാജ്യങ്ങള്‍ക്കിടയില്‍ എട്ടാമതുമാണ് കുവൈത്തിന്റെ സ്ഥാനം എന്നാണ് സർവ്വേഫലം. കോവിഡ് കാലത്തെ ജീവിത രീതി അടിസ്ഥാനമാക്കിയാണ് മെര്‍സെര്‍ ഫൗണ്ടേഷന്‍ ഇത്തരത്തിൽ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജീവിത ചെലവിന്റെ കാര്യത്തില്‍ പ്രധാന ഗള്‍ഫ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഒടുവിലായാണ് രാജ്യ തലസ്ഥാനമായ കുവൈത്ത് സിറ്റി നിൽക്കുന്നത്.
അതോടൊപ്പം തന്നെ ആഗോള തലത്തില്‍ 209 നഗരങ്ങളില്‍ നിന്നുള്ള സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന കണക്കുകളനുസരിച്ചാണ് കുവൈത്ത് സിറ്റി ആഗോള തലത്തില്‍ 113ആമത് സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 119ആം സ്ഥാനത്തായിരുന്നു കുവൈത്ത് നിന്നിരുന്നത്. ഭവന ചിലവ്, യാത്ര, ഭക്ഷണം, വസ്ത്രം, വീട്ടുസാധനങ്ങള്‍, വിനോദ ഉപാധികള്‍, വിനിമയ നിരക്ക്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില എന്നിങ്ങനെ ഇരുനൂറോളം ഘടകങ്ങളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്തിലൂടെയാണ് കണ്ടെത്തിയത്.
എന്നാൽ അറബ് രാജ്യങ്ങളില്‍ ജീവിത ചെലവിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത് നിൽക്കുന്നത്. ആഗോള തലത്തില്‍ 23 മതുമാണ്. ഇതേതുടർന്ന് സൗദി തലസ്ഥാനമായ റിയാദാണ് രണ്ടാമത് നിൽക്കുന്നത്. ഒപ്പം ആഗോള തലത്തില്‍ 31 മതും. യുഎഇ തലസ്ഥാനമായ അബുദാബിയാണ് അറബ് ലോകത്ത് ജീവിത ചെലവിന്റെ കാര്യത്തില്‍ മൂന്നാമത്. അതോടൊപ്പം തന്നെ ആഗോള തലത്തില്‍ 39-ാം സ്ഥാനത്താണ് അബുദാബിയെന്നുമാണ് മെര്‍സെസ് ഫൗണ്ടേഷന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha






















