Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

യുഎഇയിലേക്ക് പറക്കാനുള്ള കാത്തിരിപ്പിൽ പ്രവാസികൾ; സന്ദർശക വീസയിൽ മടങ്ങാൻ ഇന്ത്യൻ അധികൃതർ അനുവാദം നൽകിയില്ല, കോവിഡ് 19 പ്രതിരോധ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടും നടപടിയില്ല

06 AUGUST 2020 04:46 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ നിർത്തിവച്ചിരുന്ന സന്ദർശക വിസയ്ക്ക് യുഎഇ അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ ഇന്ത്യൻ അധികൃതർ അനുവാദം നൽകിയില്ലെന്ന് പരാതിയാണ് ലഭ്യമാകുന്നത്. യാത്രയ്ക്കായി കേരളത്തിലെ വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയവർ നിരാശയോടെ തിരികെപ്പോയി. കോവിഡ് 19 പ്രതിരോധ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടായിരുന്നു ഇവർ യാത്രയ്ക്കൊരുങ്ങിയത് തന്നെ. എന്നാൽ വന്ദേഭാരത് മിഷൻ പദ്ധതിപ്രകാരമുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ സന്ദർശക വീസയിൽ യാത്ര അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലൈ ദുബായ് വിമാനത്തിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് സന്ദർശക വീസക്കാർ യാത്രയ്ക്കായി എത്തിച്ചേർന്നത്.

തന്റെ മകൻ നിഹാൽ മുബാറകിനെ എമിഗ്രേഷൻ അടക്കം പൂർത്തിയാക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപാണ് അധികൃതർ യാത്ര വിലക്കിയതെന്ന് ഷാർജയിൽ ജോലി ചെയ്യുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഡോ.മുബാറക് പരാതിപ്പെടുകയുണ്ടായി. കേരളത്തിൽ മെഡിക്കൽ വിദ്യാർഥിയാണ് നിഹാൽ. എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തിൽ കയറാൻ നേരം വിമാനജീവനക്കാരെ അധികൃതർ യാത്ര നിഷേധിച്ച കാര്യം അറിയിക്കുകയായിരുന്നു ഇവർ. തുടർന്ന് ബോർഡിങ് പാസും എമിഗ്രേഷൻ സ്റ്റാമ്പും റദ്ദാക്കി–നിഹാൽ പറയുകയുണ്ടായി.

അതോടൊപ്പം തന്നെ മറ്റൊരു യാത്രക്കാരി ഷംനാ കാസിമിനെയും സമാനമായി തിരിച്ചയക്കുകയുണ്ടായി. ഫാർമസിസ്റ്റായ ഷംന ദുബായിൽ മെക്കാനിക്കൽ എന്‍ജിനീയറായ ഭർത്താവ് ബാസിൽ അബ്ദുൽ ജബ്ബാറിന്റെ അരികിലേയ്ക്ക് വരാനാണ് യാത്രയ്ക്കൊരുങ്ങിയത് തന്നെ. അടുത്തിടെ വിവാഹിതരായ ഇവർ കൂടുതൽ കാലം ഒന്നിച്ച് കഴിഞ്ഞിട്ടില്ല. ആയതിനാലാണ് സന്ദര്ശകവിസയിൽ ഭർത്താവിന്റെ അടുത്തെത്താൻ ഒരുങ്ങിയത്. എന്നാൽ അതും നിഷേധിക്കപ്പെടുകയായിരുന്നു.

എന്നാൽ സന്ദർശക വീസയിൽ ജോലി തേടിയെത്തി വീണ്ടും പ്രതിസന്ധിയിലാകുമെന്നതിനാൽ സന്ദർശക വീസക്കാരെ ഉടൻ യുഎഇയിലേയ്ക്ക് യാത്ര അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ കുടുംബത്തിന്റെ അടുത്തേയ്ക്ക് വരാൻ കാത്തിരിക്കുന്ന അംഗങ്ങളെയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇൗ ആവശ്യമുന്നയിച്ച് സാമൂഹിക പ്രവർത്തകനും സ്മാർട് ട്രാവൽസ് എംഡിയുമായ അഫി അഹമ്മദ് ഇന്ത്യൻ സ്ഥാനപതിക്കും കോൺസൽ ജനറൽ ഡോ.അമൻ പുരിക്കും നിവേദനം നൽകുകയുണ്ടായി. ഒട്ടേറെ പേർ തന്റെ ട്രാവൽസ് വഴി സന്ദർശക വീസ നേടിയിട്ടുണ്ടെന്നും ഇവർക്ക് സമയവും പണവും നഷ്ടമാകുന്നതോടൊപ്പം ഭാവി തന്നെ ചോദ്യ ചിഹ്നമാകുകയാണെന്നും അഫി യുകയാണ്പറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (6 minutes ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (37 minutes ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (50 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (1 hour ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (1 hour ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (1 hour ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (2 hours ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (2 hours ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (2 hours ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (3 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (3 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

Malayali Vartha Recommends