Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും; മാറ്റമില്ലാതെ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി, പ്രവാസികൾക്ക് സൗദിയുടെ ഇരട്ടത്താപ്പ്, ലക്ഷ്യം സാമ്പത്തിക വളർച്ച

02 OCTOBER 2020 05:30 PM IST
മലയാളി വാര്‍ത്ത

സൌദിയിലെ പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരും. മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയിലും മാറ്റമുണ്ടാകില്ല. കോവിഡ് കാരണം ബജറ്റ് കമ്മി കുത്തനെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. എണ്ണ വിലയിടിഞ്ഞതും എണ്ണേതര വരുമാനം കുറഞ്ഞതും സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ട്.ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാനാണ് ശ്രമം. 298ല്‍ നിന്നും 145 ബില്യണ്‍ റിയാലാക്കി ബജറ്റ് കമ്മി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം വരുമാനത്തിലുണ്ടാകും. എണ്ണവരുമാനം ഇടിഞ്ഞിട്ടുണ്ട്. എണ്ണേതര വരുമാനവും കോവി‍ഡ് കാരണം കുറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാനാണ് മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചത്.

15 ശതമാനമാണിപ്പോള്‍ വാറ്റ്. അത് അടുത്ത വര്‍ഷവും തുടരും. പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ലെവിയിലും മാറ്റമുണ്ടാകില്ല. ഇവയില്‍ നിന്നുള്ള വരവോടെ അടുത്ത വര്‍ഷം വരുമാനത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. എണ്ണയുടെ വില വര്‍ധിക്കുകയും പ്രതിസന്ധി നീങ്ങുകയും ചെയ്താലാകും ലെവി, വാറ്റ് എന്നിവയില്‍ ഇനി പുനപരിശോധനക്ക് സാധ്യത.അതെ സമയം സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ പത്ത് ശതമാനത്തോളം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ നൂറ്റി എഴുപതെ ദശാംശം ഒന്ന് ബില്യൺ റിയാലിന്റെ വളർച്ചയാണ് സൗദി കൈവരിച്ചത്. ഒരു വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും രണ്ട് ശതമാനം വർധന രേഖപ്പെടുത്തി.കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലെ വിദേശനിക്ഷേപങ്ങളിൽ 9.9 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 457.3 ബില്യൺ ഡോളറായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. എന്നാൽ ഈ വർഷത്തെ രണ്ടാം പാദത്തിൽ ഇത് 502.7 ബില്യൺ ഡോളറായി ഉയർന്നു. ഈ വർഷത്തിന്റെ ആദ്യപാദത്തെ അപേക്ഷിച്ചും രണ്ടാം പാദത്തിൽ 5 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ വിദേശ നിക്ഷേപങ്ങളിൽ 47.5 ശതമാനവും നേരിട്ടുള്ള നിക്ഷേപങ്ങളാണ്. ഒരു വർഷത്തിനിടയിൽ നേരിട്ടുള്ള നിക്ഷേപത്തിൽ രണ്ട് ശതമാനം വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഈ വർഷത്തെ രണ്ടാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 896 ബില്യൺ റിയാലാണ്. എന്നാൽ പോയ വർഷം ഇതേ സമയത്ത് ഇത് 878.2 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപങ്ങളിൽ 19.5 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

എന്നാൽ സൌദിയില്‍ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു എന്ന വാർത്തയും പുറത്തു വരുന്നു . ഇതില്‍ രണ്ടേമുക്കാല്‍‌ ലക്ഷത്തിലേറെ പേര്‍ പ്രവാസികളാണ്. ഒരു കോടിയിലേറെ പ്രവാസികളാണ് സൌദിയിലുള്ളത്. പ്രതിസന്ധി മറികടക്കാന്‍ മുപ്പത്തിയൊന്ന് കമ്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്‌.ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും ജനറല്‍‌ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ പോയി കുടുങ്ങിയവരോടടക്കം കോവിഡ് സാഹചര്യത്തില്‍ രാജി വെക്കാന്‍ വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രതിസന്ധി കാരണം 36000 പേരെയാണ് ടെര്‍മിനേറ്റ് ചെയ്തത്. കോവി‍‍ഡ് സാഹചര്യത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ ദേശീയ തൊഴില്‍ നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയുന്നതാണ് നിലവില്‍ സൌദിയിലെ സാഹചര്യം. ഇതു കണക്കു കൂട്ടി വിവിധ കമ്പനികള്‍‌ നേരത്തെ താല്‍ക്കാലിമായി പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചു വിളിക്കുന്നുണ്ട്. അതേ സമയം, പ്രതിസന്ധി മറികടക്കാന്‍ 31 കമ്പനികള്‍ പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ രൂപീകരിക്കുന്നുണ്ട്. ഇതുവഴി ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാനാണ് ശ്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends