Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നീണ്ട ഏഴുമാസത്തിനുശേഷം പുണ്യം കൈവന്നു; സൗദിയിൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു, 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി 18,041 തീർഥാടകർക്ക് ഉംറയ്ക്ക് അനുമതി നൽകി, 65,128 വിദേശികൾക്കും പെർമിറ്റുകൾ അനുവദിച്ചു

04 OCTOBER 2020 07:22 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ 1 വരെ 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി 18,041 തീർഥാടകർക്ക് ഉംറയ്ക്ക് അനുമതി നൽകിയതായി സൗദി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. 42,873 സ്വദേശികൾക്കും 65,128 വിദേശികൾക്കുമാണ് പെർമിറ്റുകൾ അനുവദിച്ചത്. ഇതുവരെ ആപ്പിൽ ആകെ റജിസ്റ്റർ ചെയ്തവർ 3 ലക്ഷം കടന്നു. 3,09,686 പേരാണ് റജിസ്റ്റർ ചെയ്തതെന്ന് അധികൃതർ അറിയിച്ചു.ഇവരിൽ 2,24,929 അപേക്ഷകരും 84,757 പേർ അവരുടെ ആശ്രിതരുമാണ്. 60 വയസ്സിനു മുകളിലുള്ളവർ മൊത്തം 35 ശതമാനവും 31-40 വയസ്സിനിടയിലുള്ളവർ 26 ശതമാനവും 20-30 വയസ് പ്രായമുള്ളവർ 17 ശതമാനവും 41-50 നും ഇടയിലുള്ളവർ 14 ശതമാനവും. 51-60 വയസ്സിനിടയിലുള്ളവർ 8 ശതമാനവുമാണ്. നാളെ ഞാറാഴ്ച രാവിലെ 6 മണിമുതലാണ് ഉംറ പുനരാരംഭിക്കുന്നത്.നാളെമുതൽ 13 ദിവസമാണ് ആദ്യഘട്ടം. 18 തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ മദീനയിലെ പ്രവാചക പള്ളിയിലേക്ക് കൂടി പ്രവേശനംത്തിനുള്ള അനുമതി നൽകും.നവംബർ 1 തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ രാജ്യത്തിന് പുറത്തുനിന്നുള്ളവർക്കും അനുമതി നൽകും. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഈ ഉംറ സീസണിൽ സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിശ്ചിത എണ്ണം തീർഥാടകരുള്ള 50 സംഘങ്ങളായാണ് ഹറം പള്ളിയിലേക്ക് തീർഥാടകർ പ്രവേശിക്കുക. തീർഥാടകരെ സേവിക്കുന്നതിനും .ഓരോ 2000 തീർഥാടകരെയും സേവിക്കുന്നതിനായി ഓരോ ഷിഫ്റ്റിലും 125 സൂപ്പർവൈസർമാർ ഉണ്ടാകും.

1000 ജീവനക്കാരും ഹറമിനകത്ത് സേവനത്തിനായി വിന്യസിച്ചിട്ടുണ്ട്. പൊതു ടച്ച് സ്‌ക്രീനുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. ഭക്ഷണ പാനീയങ്ങളും അകത്ത് കയറ്റില്ല. രണ്ട് ട്രാക്കുകളാണ് ത്വവാഫിനായി സജ്ജീകരിച്ചിട്ടുള്ളത്. കഅ്ബയെ ഏഴുതവണ ചുറ്റാൻ ഓരോ 100 അംഗ സംഘത്തിനും 15 മിനിറ്റ് വീതം അനുവദിക്കും. ഇങ്ങനെ ഒരുദിവസം 15 മണിക്കൂർ കൊണ്ട് 6000 പേർക്ക് ഉംറ നിർവഹിക്കാനാകും. ഇത് 150 പേർ വീതമുള്ള സംഘങ്ങളായി ഒരു ദിവസം 10 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.അതെ സമയം ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്ക് വരുന്നവർ കോവിഡ്–19 പിസിആർ പരിശോധന നിർബന്ധമാണെന്ന നിബന്ധന തുടരും. അതേസമയം, ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ഇളവു വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയാണ് സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ചയില്ലാതെ യാത്രക്കാർക്ക് ആശ്വാസമാകുന്ന പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്.

അനുമതി പത്രത്തിന്റെ ബാർകോഡ് പരിശോധിക്കാനും മാർഗനിർദേശം നൽകാനും ഇലക്ട്രോണിക് സംവിധാനങ്ങൾ , ഉചിതമായ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ, പ്രവേശന കവാടങ്ങളിൽ തെർമോമീറ്റർ എന്നിവയും സജ്ജീകരിച്ചു. മീഖാത്ത് ഉൾപ്പെടെ ഉംറ കർമങ്ങൾക്ക് വിനിയോഗിക്കുന്ന വിശുദ്ധ കേന്ദ്രങ്ങളിലെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. കൂടാതെ എല്ലാ പള്ളികളിലും ഇരുപതിനായിരം ച. മീറ്ററിലധികം പരവതാനികൾ അണുവിമുക്തമാക്കി. നിരവധി ദേശീയ ക്ലീനിങ് & മെയിന്റനൻസ് കമ്പനികളുമായി ചേർന്നാണ് 24 മണിക്കൂറും അണുവിമുക്തമാക്കൽ നടപടികൾക്കായി കരാർ ചെയ്തിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.ഇതിനായി 769 ജീവനക്കാർ, തൊഴിലാളികൾ, സാങ്കേതിക വിദഗ്ധർ, നിരീക്ഷകർ എന്നിവരെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ വരവോടെ ബോധവൽക്കരണത്തിനും മാർഗനിർദേശ പ്രവർത്തനങ്ങൾക്കുമായി നിരവധി പേരെയും ചുമതലപ്പെടുത്തി. രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കില്ല.

ഉംറ സൈറ്റുകളിലേക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ഒരു തീർഥാടകനും പ്രവേശനാനുമതി നൽകില്ലെന്ന് രണ്ട് വിശുദ്ധ പള്ളികളുടെ പരിപാലന സഹമേധാവി അഹമ്മദ് അൽ മൻസൂരി പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തുന്നതിന് പൂർണ സജ്ജീകരണങ്ങളോടെയുള്ള നിരവധി പരിശോധന കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രാലയം സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഉംറ പുനരാരംഭിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് നടത്തിയ ക്രമീകരണങ്ങൾ അദ്ദേഹം പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. ഓരോ ഗ്രൂപ്പിലെയും 1,000 തീർഥാടകർ ഉൾപ്പെടുന്ന തീർഥാടകരെ ഹറം പള്ളിക്ക് പുറത്ത് നിന്ന് മാതാഫ് (വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള പ്രദേശം) വരെ പ്രത്യേക ട്രാക്കുകളിലായി 16 ടീം ലീഡർമാരുടെ നേതൃത്തിൽ കർമങ്ങൾക്കായി നയിക്കും.ത്വവാഫ് ഒരേ പ്രവാഹത്തിൽ നിർവഹിച്ചതിന് ശേഷം നേരെ സഅ് യ് പൂർത്തിയാക്കി മർവ കവാടത്തിലൂടെ പുറത്ത് കടക്കുന്ന രീതിയാകും സ്വീകരിക്കുക. ഉംറ നിർത്തിവച്ച ശേഷം ആദ്യമായി വനിതാ ജീവനക്കാരും ജോലിക്കെത്തും.ഉംറയുടെ സമയം രാവിലെ 7 മണിക്ക് ആരംഭിച്ച് പുലർച്ചെ 3 മണിവരെയായിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends