Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ചൂടുകുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ തിരക്കു കൂടി; യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക, പാർക്കിലും ബീച്ചിലും മരുഭൂമിയിലും സായാഹ്നം ചെലവഴിക്കാൻ എത്തുന്നവരുടെ എണ്ണം കൂടി, സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി അധികൃതർ

04 OCTOBER 2020 07:32 PM IST
മലയാളി വാര്‍ത്ത

ചൂടുകുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ തിരക്കു കൂടിയതോടെ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി അധികൃതർ. യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നതിനാലാണ് കരുതലും കൂട്ടിയത്. തണുത്ത കാലാവസ്ഥയായതിനാൽ പാർക്കിലും ബീച്ചിലും മരുഭൂമിയിലും സായാഹ്നം ചെലവഴിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.വാരാന്ത്യങ്ങളിൽ കുടുംബസമേതം പുറത്തിറങ്ങുന്നവരുടെ എണ്ണവും കൂടി. 8 മാസമായി വീടിനകത്തിരുന്ന സ്വദേശികളും വിദേശികളും നിയന്ത്രണങ്ങളിൽ കാലാവസ്ഥ അനുകൂലമായതോടെയാണ് കൂടുതലായി പുറത്തിറങ്ങിയത്. വാരാന്ത്യങ്ങളിൽ മരുഭൂമിയിൽ തമ്പടിച്ച് തങ്ങുന്നവരും ഏറെ. കുടുംബാംഗങ്ങൾ പാർക്കിലോ ബീച്ചിലോ മരുഭൂമിയിലോ തമ്പടിക്കുന്നതിന് തടയുന്നില്ലെങ്കിലും ഒട്ടേറെ പേർ കൂട്ടം ചേരുന്നത് അനുവദനീയമല്ല. വിവാഹത്തിനും മരണത്തിനും 10 പേരിൽ കൂടാൻ പാടില്ലെന്നാണ് നിയമം.

പൊതുസ്ഥലത്ത് 10 പേരിൽ കൂടുതൽ ഒത്തുകൂടിയാലും നിയമനടപടി ഉണ്ടാകും.വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. പുറത്തുപോകുന്നവർ വായും മൂക്കും മറയത്തക്കവിധമുള്ള മാസ്ക് ധരിക്കണം. ‌കേടായാൽ ധരിക്കാനായി അധിക മാസ്കും കരുതണം. ഗ്ലൗസ് ഇടുന്നതാണ് അഭികാമ്യം. ഉപയോഗശേഷം പ്രത്യേക കവറിലാക്കി അടച്ച് മാലിന്യത്തൊട്ടിയിൽ നിക്ഷേപിക്കണം. സാനിറ്റൈസർകൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം. മുഖത്ത് സ്പർശിക്കരുത്. പൊതു സ്ഥലത്താണെങ്കിൽ ജനക്കൂട്ടത്തിൽനിന്നും അകന്നു നിൽക്കണം.പ്രതിരോധ ശേഷി കുറയ്ക്കുന്ന പകർച്ചപ്പനിയുടെ കാലംകൂടിയായതിനാൽ ഫ്ലൂ വാക്സീൻ നിർബന്ധമായും എടുക്കണമെന്നും ആരോഗ്യവിഭാഗം ഓർമിപ്പിച്ചു. ഗർഭിണികൾ, 55 വയസ്സിനു മുകളിലുള്ളവർ, ഗുരുതര അസുഖമുള്ളവർ, ചെറിയ കുട്ടികൾ എന്നിവർ പുറത്തു പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കോവിഡ് മുക്തനായിട്ടുള്ളവരാണെങ്കിൽ പതിവായി വ്യായാമം ചെയ്യാൻ മറക്കരുത്.

നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും ശ്വാസകോശം പൂർവ സ്ഥിതിയിലാകുന്നതിനു മുൻപ് മറ്റു വൈറസും ബാക്ടീരിയകളും പിടിപെടാൻ സാധയതയുണ്ട്. മാളിലും തീം പാർക്കിലും മറ്റു ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.പ്രതലങ്ങളിൽ തൊട്ടശേഷം മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സൗകര്യമുള്ള സ്ഥലങ്ങളിൽ പോലും നഗരസഭ ബാർബിക്യു അനുവദിച്ചിട്ടില്ല. അനധികൃതമായി ബാർബി ക്യു ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും. നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്കെല്ലാം പിഴയുണ്ട്. ആതിഥേയന് 10,000 ദിർഹവും അതിഥികൾ ഓരോരുത്തർക്കും 5000 ദിർഹവുമാണ് പിഴ. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ 2,000 ദിർഹവും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാൽ 3,000 ദിർഹവും കുടുംബാംഗങ്ങളല്ലാത്ത 3 പേർ വാഹനത്തിൽ കയറിയാൽ 3000 ദിർഹവും പിഴയുണ്ട്.കൂടുതൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് .

അവ ഇതൊക്കെയാണ് .2 മീറ്റർ അകലം പാലിക്കുക∙ ഭക്ഷണമോ മറ്റു വസ്തുക്കളോ കൈമാറ്റം ചെയ്യാതിരിക്കുക∙പള്ളിയിൽ പോകുന്നവർ സ്വന്തം വിരിപ്പ് (മുസല്ല) കൊണ്ടുപോകുക∙മരുഭൂമിയിൽ ബാർബിക്യൂ ചെയ്യുന്നവർ സാധനങ്ങൾ കൈമാറാതിരിക്കുക∙മരുഭൂമിയിൽ കൂടാരം ഒരുക്കുമ്പോഴും 2 മീറ്റർ അകലം പാലിക്കുക∙സ്വന്തം ആവശ്യത്തനുള്ള വസ്തുക്കൾ സ്വയം കരുതുക∙സോപ്പും വെള്ളവും സാനിറ്റൈസറും ആവശ്യത്തിനു കരുതുക∙പൊതുസ്ഥലങ്ങളിലെ വസ്തുക്കൾ ഉപയോഗിക്കേണ്ടിവരുമ്പോൾ സുരക്ഷ ആവർത്തിച്ചു ഉറപ്പുവരുത്തുക∙കരയിലാണെങ്കിലും കടലിലാണെങ്കിലും 2 മീറ്റർ അകലം പാലിക്കുക∙തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യുകൊണ്ടോ കൈമുട്ടുകൊണ്ടോ മറയ്ക്കുക ∙അടുത്ത ബന്ധുക്കളെ മാത്രം സന്ദർശിക്കുക∙കോവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിൽ സന്ദർശനം ഒഴിവാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends