ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ നാളെ മുതൽ 24 വരെ ; കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതം സർവീസ്

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം...നാട്ടിലേക്ക് പറന്നിറങ്ങാൻ തയ്യാറായിക്കോളൂ.ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു കഴിഞ്ഞു . നാളെ മുതൽ 24 വരെയാണ് സർവീസുകൾ നടത്തുന്നത് . കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ മസ്കത്തിൽ നിന്ന് ആഴ്ചയിൽ 2 സർവീസുകൾ നടത്തുകയാണ് . കൊച്ചിയിലേക്കും തിരികെയും ഞായർ, വ്യാഴം ദിവസങ്ങളിൽ. തിങ്കൾ, ബുധൻ-ഡൽഹി, ഞായർ, വ്യാഴം- മുംബൈ. കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതമാണ് സലാം എയർ സർവീസുകൾ നടത്തുന്നത് . കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പുർ, ലക്നൗ എന്നിവിടങ്ങളിലേക്കാണിത്. ട്രാവൽ ഏജൻസികൾ, സലാം എയർ വെബ്സൈറ്റ്, കോൾ സെന്റർ എന്നിവ വഴി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് സൈറ്റ്: SalamAir.com
തിരിച്ചുവരാനായി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഒമാനും ഇന്ത്യയും എയര്‍ ബബ്ള്‍ കരാര്‍ പ്രഖ്യാപിക്കുകയായിരുന്നു . ഒക്‌ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെയാണ് എയര്‍ ബബ്ള്‍ നിലവില്‍ ഉണ്ടാകുക. വ്യവസ്ഥകള്‍ക്കനുസൃതമായായിരിക്കും വിമാന സര്‍വീസ്. ഇരു രാജ്യങ്ങളിലെയും ദേശീയ വിമാന കമ്പനികള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടക്ക് സര്‍വീസ് നടത്താം. എന്നാല്‍, എന്നു വിമാന സര്‍വസ് ആരംഭിക്കുമെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ആറുമാസമായി ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ദേ ഭാരത് ദൗത്യത്തില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഒമാനിലെ ഇന്ത്യക്കാര്‍, വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍(ഒസിഐ കാര്‍ഡ് ഉടമകള്‍), ഇന്ത്യന്‍ എംബസി നല്‍കിയ വിസയുള്ള ഒമാന്‍ പൗരന്‍മാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍, ഒമാന്‍ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പോകാം.
https://www.facebook.com/Malayalivartha
























