Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കടുത്ത ആശങ്കയിൽ ഗൾഫ് രാഷ്ട്രങ്ങൾ; യു.എ.ഇയും ബഹ്‌റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ കൈകോർത്ത് ഇറാനും ചൈനയും, അറബ് മേഖലയിൽ പുതിയ ധ്രുവീകരണത്തിന് വഴി തുറക്കുമെന്ന ആശങ്ക

13 OCTOBER 2020 04:39 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യും ബഹ്‌റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ ഗൾഫ് മേഖലയിൽ പുതിയ ആശങ്ക ഉരുവാകുകയുണ്ടായി. സമാധാനം നിലനിൽക്കണമെന്ന് സൗദി വാദിക്കുമ്പോഴും താക്കീതുമായി ഇറാനെ മുന്നിൽ തന്നെ. അമേരിക്കയുടെ പിൻബലത്തോടെ എന്തുവന്നാലും നേരിടാൻ തയ്യാറായി നിൽക്കുകയാണ് യുഎഇ. എന്നാലിതാ ഇറാനുമായി ചൈന കൂടുതൽ അടുക്കുന്നത് അറബ് മേഖലയിൽ പുതിയ ധ്രുവീകരണത്തിന് വഴി തുറക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ യു.എ.ഇ. യും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധങ്ങൾ ആരംഭിക്കുന്ന വേളയിലാണ് ഈ നീക്കത്തെ എതിർക്കുന്ന ഇറാനുമായി ചൈന വലിയ സഹകരണത്തിലേക്ക് നീങ്ങുന്നത്.

അതേസമയം ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളാണ് യു.എ.ഇ.യും ബഹ്‌റൈനും. എന്നാൽ ഇതിൽ ഇറാനൊപ്പം തുർക്കിയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ താത്‌പര്യങ്ങളെ ഹനിക്കുന്നതാണ് ഇസ്രയേലുമായുള്ള ചങ്ങാത്തമെന്നായിരുന്നു ഇവർ നൽകിയ വിശദീകരണം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തിലെ പ്രധാനികളാണ് യു.എ.ഇയും ബഹ്‌റൈനും. അതുകൊണ്ടുതന്നെ ഇസ്രയേലുമായുള്ള സൗഹാർദത്തിന് സൗദിയുടെ മൗനാനുവാദം സ്വാഭാവികമാണ് എന്ന് തന്നെ പറയാം.

എന്നാൽ തീവ്രവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധവും സൗഹൃദവും സൗദി സഖ്യരാജ്യങ്ങൾ ഉപേക്ഷിച്ചിരിക്കയാണ്. ഇതേത്തുടർന്ന് ഗൾഫ് മേഖലയിൽ ഖത്തർ ഒറ്റപ്പെട്ടപ്പോൾ സഹായത്തിനായി എത്തിയത് ഇറാനും തുർക്കിയുമാണ് എന്നത് അറിയാക്കഥയല്ല. കുവൈത്തിന്റെയും ഒമാന്റെയും നേതൃത്വത്തിൽ ഒട്ടേറെ ചർച്ചകൾ നടന്നെങ്കിലും ഖത്തർ ഇപ്പോഴും സൗദി സഖ്യത്തിനുപുറത്താണ് എന്നത് കാണുവാൻ സാധിക്കും. ഇസ്രയേലുമായുള്ള സൗഹൃദത്തിൽ ഖത്തറിനും വലിയ താത്‌പര്യമില്ല. ഇതും ഇറാനും തുർക്കിക്കും പുതിയ സാഹചര്യത്തിൽ അനുകൂല ഘടകമാവുന്നുണ്ട്.

ഇറാനും സൗദി അറേബ്യയും വർഷങ്ങളായി ശീതയുദ്ധത്തിലാണ്. ഒപ്പം വിശുദ്ധ ഹറമുകളുടെ നടത്തിപ്പ് അവകാശത്തെ വരെ ഇറാൻ ചോദ്യംചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിക രാജ്യങ്ങളുടെയും അറബ് മേഖലയിലെയും സൗദിയുടെ മേധാവിത്വത്തിനെതിരേ പുതിയൊരു ചേരിയും സഖ്യവും വളർത്തിയെടുക്കുകയാണ് ഇറാൻ. സൗദിസഖ്യത്തിന് അമേരിക്കയുടെ വലിയ തോതിലുള്ള സഹായവും സഹകരണവും ഉണ്ടെങ്കിൽ അതിനുള്ള പ്രതിവിധിയും മറുപടിയുമാണ് ഇറാനുമായുള്ള ചൈനയുടെ സഹകരണ നീക്കങ്ങൾ ചൂണ്ടുന്നത്.

അതോടൊപ്പം തന്നെ ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് 2018-ൽ അമേരിക്ക പിന്മാറിയതും തുടർന്ന് ഉപരോധം ഏർപ്പെടുത്തിയതും ഇറാനു വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അമേരിക്കയുടെ ആ നടപടിയെക്കൂടി ചോദ്യം ചെയ്താണ് ഇറാനു പിന്തുണയുമായി ചൈന എത്തിയിരിക്കുന്നത്. മധ്യേഷ്യയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കം എന്നാണ് ചൈന ഈ സഹകരണത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇറാനു നൽകുന്ന പിന്തുണവഴി ചൈന ലക്ഷ്യമിടുന്നത് ഈ മേഖലയിലെ അമേരിക്കയുടെ മേധാവിത്വത്തെക്കൂടിയാണ്. അതുവഴി അമേരിക്കക്കെതിരേ ഇസ്‌ലാമിക രാജ്യങ്ങളെ ഇറാൻ- തുർക്കി സഖ്യത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമം കൂടിയാണ് ചൈനയുടേത്. സൗദി അറേബ്യ-അമേരിക്ക അച്ചുതണ്ടിന് എതിരായുള്ള പരസ്യമായ നിലപാട് പ്രഖ്യാപനംകൂടിയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends