തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിബന്ധനകള്‍ നീട്ടി ഖത്തർ; . ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകള്‍ ഡിസംബര്‍ 31 വരെ നീട്ടി, ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. അതായത് ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകളാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. തൊഴില്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ രാജ്യത്തേക്ക് വിദേശ തൊഴിലാളികള്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ തൊഴില്‍ വിസ അനുവദിച്ചു തുടങ്ങിയിരിക്കുകയാണ്. തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷം വിദേശ തൊഴിലാളികള്‍ എത്തിത്തുടങ്ങി. ഇതിനാൽ തന്നെയാണ് കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്ന ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മാത്രമേ വിസയുള്ള വിദേശികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ സാധിക്കുകയുള്ളു.
അതേസമയം നിലവില്‍ കോവിഡ് റിസ്‌ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ മതിയാകുന്നതാണ്. ഏത് തരം ക്വാറന്റൈനാണ് വേണ്ടതെന്ന കാര്യം ഈ റീ എന്‍ട്രി പെര്‍മിറ്റില്‍ സൂചിപ്പിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴിയാണ് ഇത്തരത്തിൽ ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്.
ഇതിനായി ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമെ ഹോട്ടല്‍ ബുക്കിങ് അനുവദിക്കുന്നതാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകിയിട്ടുമുണ്ട്. ഇതിനായി ഖത്തര്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. പെര്‍മിറ്റില്‍ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റീനില്‍ കഴിയേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ആയതിനാൽ തന്നെ ഇതനുസരിച്ച് മാത്രം ഹോട്ടല്‍ ബുക്ക് ചെയ്യുക. ഇതിന് ശേഷം വിമാന യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുക. ഹോട്ടല്‍ ബുക്ക് ചെയ്തിട്ട് പിന്നീട് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എന്ട്രി പെര്‍മിറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖ എന്നിവ നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണം.
https://www.facebook.com/Malayalivartha



























