തൊഴിൽതേടി വന്ന സാധാരണക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി; നയങ്ങൾ മാറിയതറിയാതെ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി

കൊറോണ വ്യാപനത്തിന് പിന്നാലെ യാത്രാ നിയമങ്ങൾ മാറിയതറിയാതെ സന്ദർശക വീസയിൽ ദുബായിലെത്തിയ നാൽപതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയതായി റിപ്പോർട്ട്. സന്ദർശക–ടൂറിസ്റ്റ് വീസകളിലെത്തുന്നവർ 2000 ദിർഹം അതായത് നാൽപതിനായിരത്തോളം രൂപ തങ്ങളുടെ കൈയിൽ കരുതണമെന്ന് തങ്ങളെ അധികൃതർ അറിയിച്ചതായി ഇവർ പറഞ്ഞു.
ഇതുകൂടാതെ, ഹോട്ടൽ ബുക്ക് ചെയ്ത രേഖ, ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ താമസ വിവരങ്ങൾ എന്നിവയും ഹാജരാക്കണം. നിയമ ഭേദഗതി അറിയാതെ എത്തി കുടുങ്ങിയ തങ്ങളുടെ പ്രശ്നത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുകയുണ്ടായി . ദുബായിൽ എത്തിയവരിൽ ഭൂരിഭാഗവും തൊഴിൽതേടി വന്ന സാധാരണക്കാരാണ് എന്നതാണ്.
എന്നാൽ ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയില്ലാത്ത സന്ദർശക, ടൂറിസ്റ്റ് വീസയിൽ വന്ന കുറച്ചുപേരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിൻ ്ഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ പറഞ്ഞു. ടിക്കറ്റ് ബ്ലോക്ക് ചെയ്ത ട്രാവൽ ഏജൻസികൾ പോലും മുന്നറിയിപ്പ് നൽകിയിരുന്നില്ല. തങ്ങളുടെ ചെലവിനായി തുച്ഛമായിട്ടുള്ള തുകയാണ് കരുതിയിരുന്നത്.
https://www.facebook.com/Malayalivartha



























