ആ പ്രതീക്ഷയും മങ്ങാതിരിക്കട്ടെ; ജിദ്ദയില്‍നിന്നാണ് ആദ്യഘട്ടടത്തില്‍ വിമാനസേവനം, വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികൾക്ക് നേരിട്ട് സൗദിയിലേക്ക് കടക്കാൻ അനുമതി നൽകിയിട്ടില്ല, എന്നാൽ അത് സാധ്യം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നതായുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഇന്ത്യക്കാർക്ക് അതിൽ വലിയ ആശ്ശ്വാസം ഒന്നും തന്നെ ഇല്ല. എന്നാൽ ജിദ്ദയില്‍നിന്നാണ് ആദ്യഘട്ടടത്തില്‍ വിമാനസേവനം തുടങ്ങുക. എന്നാല്‍ നിലവിലുള്ള ഷെഡ്യൂളില്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക് വിമാസസേവനം ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമായി പറയുകയാണ്.
അതേസമയം ഒക്ടോബര്‍ 20 മുതലായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുക എന്നാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുള്ളത്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഏഴ് സെക്ടറുകളിലേക്കും ആഫ്രിക്കയിലെ ആറ് സെക്ടറുകളിലേക്കും സര്‍വീസ് ഉണ്ടായിരിക്കും. ഏഷ്യയിലെ 5 സെക്ടറുകളില്‍ കൂടാതെ മിഡില്‍ ഈസ്റ്റില്‍ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലേക്കുമായിരിക്കും സര്‍വീസ് നടത്തുക.
ഇത്തരത്തിൽ പ്രവാസികൾക്ക് നേരിട്ട് സൗദിയിലേക്ക് കടക്കാൻ അനുമതി നൽകിയിട്ടില്ല. കൊറോണ വ്യാപനത്തിന്റെ തോത് കണക്കാക്കിയാണ് ഇന്ത്യയെ കുവൈറ്റും സൗദിയും പട്ടികയിൽ നിന്നും പുറത്താക്കിയത്. നിലവിൽ ദുബായ് വഴിയാണ് സൗദിയിലേക്ക് കേരളക്കാർ ഉൾപ്പടെ ഇന്ത്യക്കാർ എത്തിക്കൊണ്ടിരിക്കുന്നത്. ദുബായിലെ 14 ദിവസത്തെ ക്വാറന്റീൻ ഉൾപ്പടെ ഭരിച്ച ചെലവാണ് ഈ യാത്രയ്ക്ക് എന്നതിനാൽ സാധാരണക്കാർക്ക് ഇതു നടക്കില്ല. എന്നാൽ തന്നെയും മലയാളി ഫാമിലികൾ ഉൾപ്പെടെ അത്യാവശ്യക്കാർ ഈ രീതി ഉപയോഗപ്പെടുത്തി സൗദിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇതിനുപിന്നാലെ സെപ്റ്റംബർ ഒന്ന് മുതലാണ് സൗദിയ രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാംഭിച്ചത്. ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാനങ്ങൾ പട്ടികയിൽ പെടാത്തത് മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെയാണ് വലച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ സൗദിയിൽ നിന്നുള്ള രാജ്യാന്തര ആകാശയാത്രകൾ പൂർണമായും തുറക്കാനിരിക്കുമ്പോൾ ഇന്ത്യയുണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ. ഇന്ത്യയിലെ വൈറസ് ബാധയുടെ പ്രതിദിന കണക്കിലെ വർധനവിൽ ആ പ്രതീക്ഷയും മങ്ങാതിരിക്കട്ടെ എന്ന പ്രാർഥനയിലാണ് പലര പ്രവാസികളും.
https://www.facebook.com/Malayalivartha



























