'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര നീരാക്കി ഉണ്ടാക്കിയ കിടപാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ, ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്...' വേദനയോടെ ഒരു പിതാവ്

ജീവിതഭാരവും തോളിലേറ്റി കരയ്‌ക്കെത്തിക്കാൻ കടൽതാണ്ടിയവരാണ് പ്രവാസികൾ. എന്നാൽ ഒട്ടുമിക്ക പ്രവാസികൾക്കും നേരിടേണ്ടി വരുന്നത് അവഗണന തന്നെയാണ്. തന്റെ മക്കൾക്കായി ജീവിതം മാറ്റിവച്ച ഒരു പിതാവിന്റെ വാക്കുകൾ ഏറെ നൊമ്പരമാകുന്നു. തന്റെ ജീവിതം മറ്റു പ്രവാസികള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ജമാല്‍ വേദനയോടെ പറയുന്നു. സൗദി അറേബ്യയില്‍ പ്രവാസി ആയിട്ട് 28 വര്‍ഷമായിരിക്കുന്നു. എന്നാല്‍ പത്തു വര്‍ഷക്കാലമായി നാട്ടില്‍ പോവാതെ സ്വന്തം മക്കള്‍ ഉണ്ടാക്കിയ സാമ്ബത്തിക ബാധിത തീര്‍ക്കുവാന്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണ് ഈ പിതാവ്. എന്നാല്‍ കഴിഞ്ഞ പത്തുമാസമായി രോഗം പിടിപെട്ട് നാട്ടിലേക്ക് മടങ്ങുവാന്‍ ദുരിതത്തിലായ തമിഴ്‌നാട് രാമേശ്വരം സ്വദേശി ജമാല്‍ അക്ബര്‍ അലിക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തുണയായിരിക്കുകയാണ്.
'മകളുടെ വിവാഹം കഴിഞ്ഞു, മക്കളെ രണ്ടു പേരെ നല്ലരീതിയില്‍ പഠിപ്പിച്ചു, അവരെ ഇവിടെ വിസയില്‍ കൊണ്ടുവന്നു, അവര്‍ വന്ന്! മൂന്നു മാസം പോലും കഴിയുന്ന മുമ്‌ബേ നാട്ടിലേക്ക് മടങ്ങി പോയി, അവര്‍ക്ക് ഞാനൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് അതുവരെയും വളര്‍ത്തിയിരുന്നത് പ്രവാസത്തിലെ ബുദ്ധിമുട്ട് മക്കളെ ഞാന്‍ അറിയിച്ചിട്ടില്ല .അതുകൊണ്ട് മടങ്ങി പോകണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചു.,
നാട്ടിലേക്ക് പോയവര്‍ സ്വന്തമായി ബിസിനസ് തുടങ്ങണം എന്നു പറഞ്ഞു, ഒരാള്‍ ഒരു തുണിക്കടയില്‍, മറ്റൊരാള്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി അതിനുവേണ്ടി എന്റെ സ്വത്തുക്കള്‍ ഇതുവരെ വരെ ഉണ്ടാക്കിയ വീടും സ്ഥലവും പണയംവച്ച് ബിസിനസിന് മക്കള്‍ക്ക് ലോണ്‍ എടുത്തു കൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് നഷ്ടത്തില്‍ ആയെ'ന്ന് ഹൃദയം നുറുങ്ങുന്ന വേദനയില്‍ അക്ബര്‍ അലി പറയുമ്‌ബോള്‍ കണ്ണീര്‍ തുളുമ്പുകയായിരുന്നു.
'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര നീരാക്കി ഉണ്ടാക്കിയ കിടപ്പാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്, ബിപി യും ഷുഗര്‍ മറ്റു രോഗങ്ങളും എനിക്ക് പിടിപെട്ടു. ശരീരം തളര്‍ച്ചയുടെ വക്കിലാണ് എനിക്ക് എണീറ്റ് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ രണ്ടുമാസക്കാലം കിടന്നു' എന്നും ആ പിതാവ് പറഞ്ഞ .
'ഇന്ന് നാട്ടിലേക്ക് കയറിവരാന്‍ പോലും എന്റെ മക്കള്‍ പറയുന്നില്ല. സ്വന്തം മക്കള്‍ പിതാവ് രോഗിയായിട്ടു പോലും യാതൊരുവിധത്തിലുള്ള ഫോണ്‍ വിളിയോ, അന്വേഷണമോ ഇല്ല. പത്തു മാസക്കാലമായി ജോലിയോ കൂലിയോ ഇല്ല. രോഗത്തെത്തുടര്‍ന്ന് പണം അയക്കാന്‍ പറ്റാത്തത് മൂലം മക്കള്‍ക്ക് തന്നോട് അകല്‍ച്ച ഉണ്ടായി മക്കള്‍ പോലും പണത്തെയാണ് സ്‌നേഹിക്കുന്ന'തെന്ന് എന്ന് ജമാല്‍ കരഞ്ഞു കൊണ്ട് പറയുകയുണ്ടായി.
ഇത്തരത്തിലുള്ള അവസ്ഥ അറിഞ്ഞ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് പോകുവാന്‍ വേണ്ടി സ്‌പൈസ് ജെറ്റ് വിമാനത്തില്‍, എന്നാൽ പോകുന്നതിന് എത്തിയപ്പോഴാണ്, തന്റെ പഴയ പാസ്‌പോര്‍ട്ടിലെ വിസ പുതിയ പാസ്‌പോര്ട്ടിലേക്ക് മാറ്റിയിട്ടില്ല എന്ന് അറിയുന്നത്. സ്‌പോണ്‍സര്‍മായി ബന്ധപ്പെട്ട എങ്കിലും സ്‌പോണ്‍സര്‍ ഫോണില്‍ ലഭിച്ചില്ല, തുടര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, അന്‍സില്‍ പാറശാല എന്നിവര്‍ സ്‌പോണ്‍സറെ നേരിട്ടു കാണുകയും, പുതിയ വിസ പാസ്‌പോര്‍ട്ട്‌ലേക്ക് മാറ്റി അടിക്കുകയും ചെയ്തു.
28 വര്‍ഷക്കാലം ജോലി എടുത്തിട്ട് യാതൊരുവിധത്തിലുള്ള ആനുകൂല്യം ഇല്ലാതെയാണ് അക്ബര്‍ അലിയെ നാട്ടിലേക്ക് കയറ്റി വിടാന്‍ സ്‌പോണ്‍സര്‍ ശ്രമിച്ചത്.
സ്‌പോണ്‍സറുമായി സംസാരിക്കുകയും കമ്ബനി ഈജിപ്ഷന്‍ മാനേജ്‌മെന്റ് ആയിരുന്നു, അക്ബര്‍ അലിയുടെ, ചികിത്സയ്ക്കുള്ള സഹായം നല്‍കാമെന്നും കമ്ബനി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി. ഒക്ടോബര്‍ പതിനാറാം തീയതി പുറപെടുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പതിനെട്ടാമത് സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനം റിയാദ് തിരുവനന്തപുരം വിമാനത്തില്‍ അക്ബര്‍ അലി നാട്ടിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha