ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ; ദുബായ് ഷെയ്ഖ് ദാനമായി നൽകിയ 11 ഏക്കർ സ്ഥലത്താണ് ക്ഷേത്രം പണിയുന്നത്, 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം

ചരിത്രം കുറിച്ചുകൊണ്ട് തലസ്ഥാന എമിറേറ്റായ അബുദാബിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയിരിക്കുകയാണ് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ക്ഷേത്രം നിര്‍മിക്കുന്ന ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പ്രതിനിധികളുമായി ഷെയ്ഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പദ്ധതിയെ യുഎഇയ്ക്ക് വേണ്ടിയുള്ള ദീര്‍ഘകാല സംഭാവനയാക്കി മാറ്റാനാണ് ക്ഷേത്ര നിര്‍മാണ സംഘവും സമൂഹവും പരിശ്രമിക്കുന്നതെന്ന് സ്വാമി വ്യക്തമാക്കി.
അതേസമയം യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറും പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞവർഷം ഏപ്രിലിലാണ് ശിലാസ്ഥാപനം നടത്തിയത്. ഒപ്പം ക്ഷേത്രത്തിന്റെ നിര്‍മാണം ഡിസംബറിലാണ് തുടങ്ങിയത് തന്നെ. ക്ഷേത്ര ഗോപുരത്തിന്റെ ചെറിയ പതിപ്പ് ഷെയ്ഖ് അബ്ദുല്ലയ്ക്ക് സമ്മാനമായി കൈമാറിയിരുന്നു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 11 ഏക്കർ സ്ഥലത്താണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്.
അക്ഷർധാം മാതൃകയിലാണ് അബുദാബിയിലെ അബു മുറൈഖയിൽ ക്ഷേത്രസമുച്ചയം ഉയരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മാർബിളിൽ കൊത്തിയെടുത്ത ഭിത്തികൾ സ്ഥാപിച്ചായിരിക്കും ക്ഷേത്രം ഉയരുക എന്നത് ശ്രദ്ധേയം. മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത് എന്നത് വ്യക്തമാണ്. ഒപ്പം യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിർമിക്കുക. 2022ൽ നിർമാണം പൂർത്തിയാകുന്ന ക്ഷേത്രം സാംസ്കാരിക കേന്ദ്രംകൂടിയായിരിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. ക്ഷേത്രത്തിന്റെ പരമ്പരാഗ വാസ്തുശിൽപകലയും മേഖലയ്ക്ക് പുത്തൻ കാഴ്ചയൊരുക്കുന്നതാണ്.
https://www.facebook.com/Malayalivartha


























