കുവൈത്തിൽ 886 പേർക്ക് കൂടി കോവിഡ്; 117,718 പേർക്കാണ് വൈറസ് ബാധിച്ചത്, നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 714

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 886 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ 117,718 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 592 പേർ ഉൾപ്പെടെ 109,198 പേർ രോഗമുക്തി നേടുകയുണ്ടായി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 714 ആയി ഉയർന്നു. ബാക്കി 7806 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം 133 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാൽ 7935 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. പുതിയ കേസുകൾ സമീപ ആഴ്ചകളിലെ കൂടിയ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. മരണം നാലായി കുറഞ്ഞത് ആശ്വാസമാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരിലും മരിക്കുന്നവരിലും അധികവും കുവൈത്തികളാണ്.
https://www.facebook.com/Malayalivartha