Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾ അറിയാത്ത ആ രഹസ്യം; നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾ അരങ്ങേറാൻ മണിക്കൂറുകൾ മാത്രം, യുഎഇ 49ാം ദേശീയ ദിനം ആഷോഷിക്കാൻ പോകുന്ന ഈ വേളയിൽ 49 സവിശേഷതകൾ ഇതാ...

30 NOVEMBER 2020 02:22 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ 49ാം ദേശീയ ദിനം ആഷോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളുമെല്ലാം. ആ​ഘോ​ഷ​വേ​ള​യി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ല​ക്ക​ണ​മെ​ന്ന് അധികൃതർ ചൂ​ണ്ടി​ക്കാ​ട്ടി​. കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മാ​ന​ദ​ണ്ഡം പു​റ​പ്പെ​ടു​വി​ച്ചു കഴിഞ്ഞു. മ​ന്ത്രാ​ല​യ​ത്തിന്റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് അ​റി​യി​പ്പ് പോ​സ്​​റ്റ്​ ചെ​യ്ത​ത്. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളോ കോ​വി​ഡ് -19 അ​നു​ബ​ന്ധ മു​ൻ​ക​രു​ത​ലു​ക​ളോ ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉറപ്പുവരുത്തുന്നതായിരിക്കും. ഒപ്പം പ​രേ​ഡു​ക​ളും ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കാ​ർ അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ക്കുകയും ചെയ്തിരുന്നു.

അങ്ങനെ നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾ അരങ്ങേറാൻ മണിക്കൂറുകൾ മാത്രമുള്ള ഈ വേളയില്‍ യുഎഇയുടെയും അതിലെ എമിറേറ്റുകളുടെയും 49 സവിശേഷതകളും അറിയേണ്ടേ? സുരക്ഷിതത്വത്തിലും ഒപ്പം കരുത്തലിലും ലോകത്ത് ഒന്നാമതാണ് യുഎഇ. മാത്രമല്ല കൊറോണ വ്യാപനത്തിന്റെ ഈ വേളയിലും ഏറെ സജീവമാകുന്ന യുഎഇയുടെ മറ്റു സവിശേഷതകൾ ഇവയാണ്....


1. ലോകത്തെ ഏറ്റവും വലിയ രണ്ട് ഡാന്‍സിംഗ് ഫൗണ്ടനുകള്‍ യുഎഇയിലാണ് ഉള്ളത്- ദുബായ് മാള്‍ ഫൗണ്ടനും ദി പാം ഫൗണ്ടനും.

2. അജ്മാനാണ് യുഎഇയിലെ ഏറ്റവും ചെറിയ എമിറേറ്റ് എന്ന് അറിയപ്പെടുന്നത്.

3. 93 ശതമാനമാണ് യുഎഇയിലെ സാക്ഷരതാ നിരക്ക് കണക്ക്.

4. യുഎഇയിലെ ഏറ്റവും വലിയ എമിറേറ്റ് അബൂദാബി തന്നെ.

5. 200ലേറെ രാജ്യക്കാര്‍ യുഎഇയില്‍ തന്നെ വസിക്കുന്നുണ്ട്.

6. ഏറ്റവും ജനസംഖ്യ കുറഞ്ഞ എമിറേറ്റ് ഉമ്മുല്‍ ഖുവൈന്‍ ആണ്.

7. മിഡിലീസ്റ്റിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് ഷാര്‍ജ എമിറേറ്റ് അറിയപ്പെടുന്നത്.

8. യുഎഇയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് റാസല്‍ ഖൈമയില്‍ എന്നാണ് അറിയപ്പെടുന്നത്.

9. 98 ലക്ഷമാണ് യുഎഇയിലെ ജനസംഖ്യ.

10. യുഎഇയില്‍ ജനവാസമുള്ളത് 83600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മാത്രമാണ്.

11. മാന്‍ വര്‍ഗത്തില്‍ പെട്ട അറേബ്യന്‍ ഒറിക്‌സാണ് യുഎഇയുടെ ദേശീയ മൃഗമായി കരുതപ്പെടുന്നത്.

12. അറബിയാണ് ഔദ്യോഗിക ഭാഷയെങ്കിലും 200ലേറെ ഭാഷകള്‍ യുഎഇയില്‍ സംസാരിക്കപ്പെടുന്നുണ്ട് എന്ന് പറയപ്പെടുന്നു.

13. ഏഴ് എമിറേറ്റുകളുടെ ഫെഡറേഷനാണ് യുഎഇ എന്ന ഒറ്റ രാജ്യം.

14. ഏറ്റവും കൂടുതല്‍ പര്‍വത നിരകള്‍ ഫുജൈറയിലാണ് ഉള്ളത്.

15. ഫുജൈറയിലാണ് യുഎഇയിലെ ഏറ്റവും പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത്. 600 വര്‍ഷത്തെ പഴക്കം ഇതിന് കല്പിക്കുന്നുണ്ട്.

16. നിര്‍മിത ബുദ്ധിക്ക് പ്രത്യേക മന്ത്രിയെ നിയമിച്ച ആദ്യ രാജ്യം കൂടിയാണ് യുഎഇ.

17. ലോകത്തെ ഏറ്റവും വലിയ സസ്‌പെന്റഡ് അക്വേറിയം ടാങ്ക് ദുബായ് അക്വേറിയത്തിലാണ്.

18. ദുബായിലാണ് ലോകത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ ഉള്ളത്- ദി ബുര്‍ജ് അല്‍ അറബ്.

19. അബൂദാബിയില്‍ ഫാല്‍ക്കണ്‍ ഹോസ്പിറ്റലും ഉണ്ട്.

20. ദുബായില്‍ ഒട്ടകത്തിനായി ആശുപത്രിയും ഉണ്ട്.

21. യുഎഇയില്‍ നിങ്ങള്‍ക്ക് ഒട്ടകപ്പാല്‍ ചോക്കലേറ്റ് ലഭിക്കുന്നതാണ്.

22. യുഎഇയില്‍ ഒട്ടകത്തിന്റെ ബര്‍ഗര്‍ തിന്നാൻ സാധിക്കും.

23. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മാര്‍ക്കറ്റാണ് ദുബായിലെ ഗോള്‍ഡ് സൂഖ് എന്നത്.

24. യുഎഇയില്‍ സ്വര്‍ണക്കട്ടി കിട്ടുന്ന എടിഎമ്മുകളും ഉണ്ട്.

25. ലോകത്തെ ആദ്യ കാര്‍ബണ്‍ രഹിത, മാലിന്യ മുക്ത, കാര്‍ രഹിത നഗരമാണ് അബൂദാബിയിലെ മസ്ദര്‍ സിറ്റിഎന്നത്.

26. നാല് മനുഷ്യ നിര്‍മിത ദ്വീപുകളുണ്ട് ദുബായില്‍- പാം ജുമൈറ, പാം ജബല്‍ അലി, ദേറ അയലന്റ്, വേള്‍ഡ് അയലന്റ് എന്നിവയാണ് അവ.

27. 1930കള്‍ക്ക് മുമ്പ് മുത്ത് വാരലായിരുന്നു അബൂദാബിയുടെ പ്രധാന വരുമാനമാര്‍ഗം എന്നത്.

28. യുഎഇയില്‍ പെട്രോളിനും കുപ്പിവെള്ളത്തിനും ഏതാണ്ട് ഒരേ വിലയാണ് ഉള്ളത്.

29. ഔദ്യോഗിക മതം ഇസ്ലാമാണെങ്കിലും യുഎഇയില്‍ മറ്റു മതവിശ്വാസികളുടെ 40 ആരാധനാലയങ്ങളും ഉണ്ട്.

30. ഒമാന്‍, സൗദി അറേബ്യ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യമാണ് യുഎഇ.

31. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍-2 ലോകത്തെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നായി അറിയപ്പെടുന്നു.

32. ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ടവറാണ് ബുര്‍ജ് ഖലീഫ- 828 മീറ്റര്‍ ഉയരമാണ്.

33. ദുബായ് പോലിസിന് ബുഗാട്ടി, ഫെരാരി, ബെന്റ്റ്‌ലി, ലംബോര്‍ഗിനി തുടങ്ങിയ സൂപ്പര്‍ കാറുകളും ഉണ്ട്.

34. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള കുതിരയോട്ട മല്‍സരം യുഎഇയിലാണ് നടക്കുന്നത്- ദുബായ് വേള്‍ഡ് കപ്പ്.

35. ലോകത്തിലെ ഏറ്റവും വില കൂടിയ കപ്പ്‌കേക്ക് ദുബായിലാണ് ലഭിക്കുന്നത്- 3700 ദിര്‍ഹമാണ്.

36. ഭക്ഷണങ്ങളില്‍ സ്വര്‍ണപ്പൊടി വിതറുന്ന രീതി ദുബായിൽ ഉണ്ട്.

37. യുഎഇ ജനസംഖ്യയില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് ഉള്ളത്.

38. യുഎഇയില്‍ 10 വിമാനത്താവളങ്ങളുണ്ട്.

39. ദുബായ് മെട്രോയ്ക്ക് ഡ്രൈവറില്ല.

40. പാം ജുമൈറ ബഹിരാകാശത്തു നിന്നും കാണുവാൻ സാധിക്കും.

41. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായി ഏറ്റവും കൂടുതൽ റേറ്റ് ചെയ്യപ്പെട്ട രാജ്യമാണ് യുഎഇ.

42. ലോകത്തിലെ ഏറ്റവും വലിയ മാള്‍ ദുബായിലാണ് സ്ഥിതി ചെയുന്നത്- 1200 ഷോപ്പുകളുള്ള ദുബായ് മാള്‍.

43. ദുബായില്‍ നാലു കിലോമീറ്റര്‍ സ്‌കീയിംഗ് സൗകര്യമുള്ള ഇന്‍ഡോര്‍ സംവിധാനവും ഇവിടെ ഉണ്ട്.

44. ഗാഫ് ആണ് യുഎഇയുടെ ദേശീയ മരമായി അറിയപ്പെടുന്നത്.

45. യുഎഇയില്‍ ധാരാളമായി കണ്ടുവരുന്ന വൃക്ഷം ഈന്തപ്പനയാണ്.

46. ലോകത്തെ ആറ് ശതമാനം ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്നത് യുഎഇയിലാണ് എന്നതാണ്.

47. യുഎഇയില്‍ സ്വാഭാവിക നദികള്‍ ഒന്നും തന്നെയില്ലഎന്നത് മറ്റൊരു പ്രത്യേകതയാണ്.

48. ദുബായ് കേന്ദ്രമായുള്ള ജിയൊവോറെ ഹോട്ടലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലായി അറിയപ്പെടുന്നത്.

49. യുഎഇക്ക് അക്ഷരാര്‍ഥത്തില്‍ മഴപെയ്യിക്കാന്‍ സാധിക്കും; ക്ലൗഡ് സീഡിംഗിലൂടെ തന്നെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍കെജി വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍  (5 minutes ago)

കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത്; വിമർശിച്ച് പ്രതിപക്ഷ  (12 minutes ago)

ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!  (13 minutes ago)

പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്; പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മുഖ്യമന്ത്രി മാറ്റിയയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (15 minutes ago)

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (1 hour ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (2 hours ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (2 hours ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (2 hours ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (2 hours ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends