പ്രവാസികളെ വെട്ടിക്കുറയ്ക്കുന്നു; സര്‍ക്കാര്‍ മേഖലയില്‍ കൂടാതെ സ്വകാര്യ മേഖലയിലും വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിന് നീക്കം, തലയിൽ കൈവച്ച് പ്രവാസികൾ

കൊവിഡ്-19 പ്രതിരോധ നടപടികൾ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് കുവൈറ്റ്. 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന നിർദേശം അടുത്തവർഷം ആദ്യത്തോടെ നിലവരുമെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു അറിയിപ്പ് കൂടി. 70,000ത്തിലധികം പ്രവാസികള്‍ക്കാണ് ഇതിലൂടെ രാജ്യം വിടേണ്ടിവരുക.
പിന്നാലെ ഇതാ കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നതായുള്ള വാർത്തകളും അധികൃതർ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ സര്‍വീസില്‍ തുടരുന്ന നിരവധി സ്വദേശികളെ പിരിച്ചു വിടുന്നു. പകരം സ്വദേശികളെ നിയമിക്കുക എന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. കുവൈത്ത് ജലവൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 118 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു മന്ത്രാലയം ഇതിനോടകം തന്നെ നീക്കങ്ങളാരംഭിച്ചു.
സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ചു നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ് സര്‍വീസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നത്. 2020-2021 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്ന 626 വിദേശികളെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി ജല വൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 130 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെടുകയുണ്ടായി.
അതേസമയം സമാനമായി സിവില്‍ സര്‍വീസ് കമ്മീഷന്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നു. ലഭ്യമാകുന്ന അറിയിപ്പ് അനുസരിച്ച് 2021 മാര്‍ച്ച് മാസത്തോടെ വിവിധ വിഭാഗങ്ങളില്‍ സര്‍വീസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കുന്നതിനു പൊതുമരാമത്ത് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലാകാവിയാണ് ഉത്തരവ് നല്‍കിയത്.
മാത്രമല്ല സര്‍ക്കാര്‍ മേഖലയില്‍ കൂടാതെ സ്വകാര്യ മേഖലയിലും വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് നീക്കം. ഇത് സംബന്ധിച്ച് ചില മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. 2021 ല്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























