Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

ഒരിക്കൽ ഉണർന്നപ്പോൾ മുറിയിൽ ഒരു സിംഹം! പിന്നീടെന്തു സംഭവിച്ചു? ലോകം ആരാധിക്കുന്ന ആ നേതാവ് പറയുന്നു; എന്റെ ചെറിയ ലോകം ഇതായിരുന്നു, യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

10 JANUARY 2021 04:23 PM IST
മലയാളി വാര്‍ത്ത

ഒരു ദശകം കൊണ്ട് യുഎഇയുടെ തലവര മാറ്റിയ ലോകം ആരാധിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വദേശികളെ പോലെ തന്നെ പ്രവാസികളെയും സ്നേഹിക്കുന്ന ആ നേതാവിനെ ആരാധിക്കുന്നവർ അനവധിയാണ്. നാടിൻറെ വളർച്ചയ്ക്ക് പ്രവാസികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഒരേയൊരു നേതാവ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മറ്റൊന്നുമല്ല തന്റെ കുട്ടിക്കാല അനുഭവങ്ങൾ വ്യക്തമാക്കിയ ഒരു ബുക്കിന്റെ വീഡിയോ ആയിരുന്നു അത്. ഒരിക്കൽ ഉണർന്നപ്പോൾ മുറിയിൽ ഒരു സിംഹം! പിന്നീടെന്തു സംഭവിച്ചു? – അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ''മൈ ലിറ്റിൽ വേൾഡ് അതായത് എന്റെ ചെറിയ ലോകം' സംഭവ ബഹുലമായ അനുഭവങ്ങളാണ് ഇൗ കഥ പറയുന്നത്.

ഇതോടൊപ്പം കുട്ടികളുടെ മാനസികമായ വളർച്ചയ്ക്ക് ഉതകുന്ന ഒട്ടേറെ കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വളർന്നപ്പോൾ തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ ബാല്യകാലത്തെ അനുഭവങ്ങൾ എങ്ങനെ ഉപകരിച്ചു എന്നും പുസ്തകം പറയുകയാണ് അദ്ദേഹം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കുവച്ച വിഡിയോയിലാണ് ബാല്യകാലത്ത് എന്തു കാര്യവും അറിയാനുള്ള ജിജ്ഞാസയുണ്ടായിരുന്നുവെന്നും അതുവഴി നേടിയ അറിവുകൾ തനിക്ക് പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ്. 'കരയിലും സമുദ്രത്തിലും ഞാൻ ഒട്ടേറെ സാഹസികതകൾ നേടിയിരുന്നു. ഇന്ന് ആ കഥകൾ നിങ്ങളോട് പങ്കുവയ്ക്കുകയാണ്. നിങ്ങൾക്ക് എന്റെ നിറമാർന്ന യാത്രയില്‍ നിന്നും കഴിഞ്ഞുപോയ നാളുകളിൽ നിന്ന് കുറേയേറെ പഠിക്കാനാകും. നിങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്നും മനസിലാക്കാൻ സാധിക്കും– എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അതേസമയം വലിയ കാര്യങ്ങൾ സ്വയത്തമാക്കാനുള്ള അഞ്ച് കഥകളാണ് 'എന്റെ ചെറിയ ലോകം' എന്ന പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുതരുന്നത്. മൈ ഫ്രണ്ട്, ദ് ലയൺ, ക്യാംപിങ് വിത് സ്കോർപ്യൻസ്, മൈ ഫസ്റ്റ് ഹോർസ്, മൈ മദർ ലൈക് നോ അദർ, മൈ കേവ് ഒാഫ് ട്രഷേഴ്സ് എന്നിങ്ങനെയുള്ള അഞ്ച് കഥകൾ വായനക്കാരന് വ്യത്യസ്തമായ അഞ്ച് അനുഭവങ്ങൾ സമ്മാനിക്കുകയാണ്. അതേസമയം കുട്ടിക്കാലത്ത് ഒരു സിംഹവുമായുള്ള കൂട്ടാണ് മൈ ഫ്രണ്ട് ദ് ലയണിലൂടെ പറയുന്നത്. തേളുമായുള്ള സഹവാസത്തെക്കുറിച്ചാണ് ക്യാംപിങ് വിത് സ്കോർപ്യൻസിലൂടെ പങ്കുവയ്ക്കുന്നത്. ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ കുതിരയായ സൗദ ഉമ്മു ഹലഖിനെക്കുറിച്ച് മൈ ഫസ്റ്റ് ഹോർസിലൂടെ വിവരിക്കുന്നത്. മാതാവിന്റെ സ്നേഹപരിലാളനകളെക്കുറിച്ചാണ് മൈ മദർ ലൈക് നോ അദറിലൂടെ പങ്കുവയ്ക്കുന്നത്. അമ്മമാരെ സ്നേഹിക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ടുന്ന കഥ. തന്‍റെ വളർച്ചയ്ക്ക് ഏറെ സഹായം ചെയ്ത സ്വന്തം മുറിയെക്കുറിച്ച് പറയുന്നു, മൈ കേവ് ഒാഫ് ട്രഷേർസിലൂടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (1 hour ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (2 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (2 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (3 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (3 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (3 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (4 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (5 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (5 hours ago)

Malayali Vartha Recommends