Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

യുഎഇയില്‍നിന്ന് കേരളത്തിലെത്തിയ ഈന്തപ്പഴത്തിൽ സ്വർണ്ണക്കുരു; കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയത്, 17,000 കിലോ ഈന്തപ്പഴത്തിനു പിന്നിലെ 'ജീവകാരുണ്യം' കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനും  വിധേയമാക്കാന്‍ അടിയന്തര നടപടിയുമായി കസ്റ്റംസ്

11 JANUARY 2021 03:50 PM IST
മലയാളി വാര്‍ത്ത

 

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ നിരവധി പ്രവാസികൾക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനുപിന്നാലെ പുറത്തുവരുന്നത് നിർണായക വിവരങ്ങളാണ്. ഇതിനോടകം തന്നെ കസ്റ്റംസ് രണ്ട് പ്രവാസികളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ യുഎഇയില്‍ നിന്ന് കൊണ്ടുവന്ന ഈന്തപ്പഴത്തില്‍ 'സ്വര്‍ണക്കുരു' കണ്ടെത്തിയതോടെ 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം നടത്തിയ കേസില്‍ കസ്റ്റംസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. യുഎഇയില്‍നിന്ന് കേരളത്തിലെത്തിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പു വഴിയാണ് ഈന്തപ്പഴം വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തിരുന്നത്.

ഈ ജനുവരി രണ്ടിന് കോഴിക്കോട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. കസ്റ്റംസ് കയ്യോടെ പിടികൂടുകയാണ്. ദുബായിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് ഈന്തപ്പഴത്തില്‍ കുരുവിന്റെ രൂപത്തില്‍ സൂക്ഷിച്ച സ്വര്‍ണം പിടിയ്ക്കുകയയിരുന്നു. ആദ്യം സ്‌കാനിങ് വേളയില്‍ ഇത് കണ്ടെത്തിയില്ല. എന്നാല്‍ സ്വര്‍ണം ഉണ്ടെന്ന കാര്യം ബോധ്യപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള പരിശോധനയില്‍ ആദ്യം ചോക്ലേറ്റ് പാക്കറ്റിലെ സ്വര്‍ണം കണ്ടെത്തി. ആവര്‍ത്തിച്ച പരിശോധനകളിലും സ്‌കാനിങ്ങിലുമാണ് ഈന്തപ്പഴത്തിൽ അധികൃതർ സ്വര്‍ണക്കുരു കണ്ടെത്തിയത് തന്നെ. ഇതോടെ 17,000 കിലോ ഈന്തപ്പഴത്തിനു പിന്നിലെ 'ജീവകാരുണ്യം' കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനും വിധേയമാക്കാന്‍ അടിയന്തരമായി കസ്റ്റംസ് തീരുമാനിക്കുകയുണ്ടായി.

അതേസമയം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത് 90 ഗ്രാം സ്വര്‍ണക്കുരു മാത്രമായിരുന്നു. ഇങ്ങനെ സ്വര്‍ണം കടത്താന്‍ സാധിക്കുമോ എന്ന് ചെറിയതോതില്‍, സ്വര്‍ണക്കാരിയര്‍മാര്‍ വഴി കൊടുത്തുവിടുന്നവര്‍ നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നാണ് കസ്റ്റംസിന്റെ നിരീക്ഷണം. 17,000 കിലോ ഈന്തപ്പഴത്തില്‍ ഇത് നടപ്പാക്കിയിട്ടുണ്ടാവുമെന്നാണ് അവര്‍ കരുതുന്നത് തന്നെ.

ഇതേതുടർന്ന് യുഎഇ കോണ്‍സുലേറ്റിലെ ആവശ്യങ്ങള്‍ക്കായി 2017ല്‍ ഈന്തപ്പഴം കൊണ്ടുവന്നുവെന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച്, അവിടന്ന് കോണ്‍സുലേറ്റിലെത്തിക്കുകയാണ് ചെയ്തത്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പേരില്‍ ഇതില്‍ ഒരു ഭാഗം സ്വകാര്യ സ്ഥാപനങ്ങളിലും വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സാമൂഹ്യക്ഷേമ മന്ത്രി കെ.ടി. ജലീലും വകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുകയും ചെയ്തു. കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്റെ നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച മറ്റൊരു മന്ത്രിയും ഈന്തപ്പഴം കൈപ്പറ്റിയിട്ടുള്ളതായാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (44 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (2 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (2 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (3 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (4 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends