Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പ്രവാസികൾക്ക് ഇത് നല്ലകാലം; രൂപയുടെ മൂല്യം ഇടി‌ഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറി, ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറി

03 MARCH 2021 03:32 PM IST
മലയാളി വാര്‍ത്ത

രൂപയുടെ മൂല്യം ഇടി‌ഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറിയിരിക്കുന്നു. അതേസമയം 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിക്കുകയുണ്ടായി.

2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. മാത്രമല്ല, രാജ്യത്തിന് പുറത്തുള്ള സ്വദേശികളുടെ പണമയക്കൽ 2020 ജനുവരിയിലേതിനെ അപേക്ഷിച്ച് 9.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 3.9 ബില്യൺ റിയാൽ അയച്ചിരുന്നിടത്ത് അത് 4.27 ബില്യൺ റിയാലായി വർധിച്ചതായി സൗദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കുകയുണ്ടായി.

അതേസമയം 2021 ജനുവരിയെ അപേക്ഷിച്ച് സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് അയച്ച തുകയിൽ 11 ശതമാനത്തിന്റെ കുറവാണ് കാണിക്കുന്നത്. അതായത് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നേരത്തേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികളാണ് രാജ്യം വിട്ട് പോയത്. ഇതേ കാലയളവിൽ തന്നെ 10.2 മില്യൺ വിദേശ തൊഴിലാളികൾ പുതുതായി രാജ്യത്തേക്ക് എത്തുകയും ചെയ്തിരുന്നു.

ഇത് 2020 ജനുവരിയെ അപേക്ഷിച്ച് കുറവാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ൽ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് പുതുതായി രാജ്യത്തേക്ക് വന്നിരുന്നത്. ഇതുവരെ പ്രവാസി തൊഴിലാളികൾ കൈകാര്യം ചെയ്തിരുന്ന മുഴുവൻ മേഖലകളിലും സ്വദേശി വത്കരണം നടപ്പാക്കിയതോടെയാണ് വിദേശികൾ തൊഴിലവസങ്ങൾ കുറഞ്ഞത്.

അതോടൊപ്പം തന്നെ സ്വകാര്യ മേഖലയെ 21 വിഭാഗമായി നടത്തുന്ന സ്വദേശിവൽകരണ പദ്ധതിയിൽ 7 വിഭാഗങ്ങളിലും 50 ശതമാനത്തിലധികം സൗദിവത്ക്കരണം പൂർത്തിയായതായി കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.

 

"

 

 

സ്വദേശി യുവ തൊഴിലന്വേഷകരെ ആകർഷിക്കുന്നത്തിനും കൂടുതൽ തൊഴിവാലവസരങ്ങൾ ലക്ഷ്യമിട്ടും രാജ്യം മുന്നോട്ട് വെച്ച പ്രാദേശികവൽകരണ നടപടികൾ ഇതോടൊപ്പം തന്നെ പുരോഗമിച്ചു വരികയാണ്. ഇവയെല്ലാം നിലനിൽക്കെ 2016 ന് ശേഷമുള്ള 4 വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 2020 ലായിരുന്നു പ്രവാസികൾ നാട്ടിലേക്കു അയച്ച തുകയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (4 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (16 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (23 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (32 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (39 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (47 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends