സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത. ഈ ദിവസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവും പ്രതീക്ഷിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
മത്സ്യബന്ധന നിരോധനം:
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മെയ് 28 വരെ മത്സ്യബന്ധനത്തിന് പോകരുത്. പ്രത്യേക ജാഗ്രത: കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തിയും, അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലാണ് മഴ കനക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ....
ഇടിമിന്നൽ അപകടകാരിയായതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലുകളും അടച്ചിടുക. വീടിനുള്ളിൽ തന്നെ തുടരുക.
ടെറസിലോ മരങ്ങളുടെ ചുവട്ടിലോ നിൽക്കരുത്.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























