Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം

24 MAY 2026 04:03 PM IST
മലയാളി വാര്‍ത്ത

കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത വെബ് ആപ്ലിക്കേഷനായ 'റിഫ്ളെക്ടോ' ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വെബ് ആപ്ലിക്കേഷനുകളാണ് 'റിഫ്ളെക്ടോ'. ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയവും പരസ്പര സഹകരണവും സുഗമമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ധാരാളം സമയവും ഡിസൈന്‍ വൈദഗ്ധ്യവും ആവശ്യമായിരുന്ന സര്‍ഗാത്മകമായ ജോലികള്‍ കാര്യക്ഷമമായി ചെയ്യാന്‍ 'റിഫ്ളെക്ടോ' ആപ്ലിക്കേഷന്‍ സഹായിക്കും. ഡിസൈനിങ് രംഗത്തോ കോഡിങ്ങിലോ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. മുന്‍പ് കമ്പനിക്കുള്ളില്‍ ആശയവിനിമയം നടത്താന്‍ വേണ്ട പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി ഒറ്റ ക്ലിക്കില്‍ പോസ്റ്ററുകള്‍ ഉണ്ടാക്കാന്‍ 'റിഫ്ളെക്ടോ' യ്ക്ക് കഴിയുന്നു.

റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുള്ള പോസ്റ്ററുകള്‍, ജന്മദിനാശംസകള്‍ എന്നിവ ഒറ്റ ക്ലിക്കില്‍ ഇത് തനിയെ തയാറാക്കി നല്‍കും. കമ്പനിയിലെ ലീഡര്‍മാര്‍ക്ക് അവരുടെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഡിജിറ്റല്‍ ബിസിനസ് കാര്‍ഡുകള്‍ ഉടനടി നിര്‍മ്മിക്കാനും സഹായകമാകും. ഷൗട്ട് ഔട്ട്, സ്പോട്ട് അവാര്‍ഡ് എന്നീ ഫീച്ചറുകളിലൂടെ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനങ്ങളെ നിമിഷങ്ങള്‍ക്കകം മനോഹരമായ അഭിനന്ദന പോസ്റ്ററുകളാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.

ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ബ്രാന്‍ഡ് ഐഡന്‍റിറ്റി ശക്തിപ്പെടുത്തുന്നതിനും പരസ്പരം അംഗീകരിക്കുന്ന സംസ്കാരം വളര്‍ത്തുന്നതിനുമായി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് 'റിഫ്ളെക്ടോ' റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ഹരിനാരായണന്‍ പിള്ള പറഞ്ഞു. തൊഴിലിടങ്ങളിലെ ഫലപ്രദമായ എഐ ഉപയോഗവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കല്‍, ടീമുകളെ ശാക്തീകരിക്കല്‍ എന്നിവയ്ക്കുള്ള റിഫ്ളക്ഷന്‍സിന്‍റെ പ്രതിബദ്ധത ഇതിലൂടെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ടെക്നോളജി ട്രാന്‍സ്ഫര്‍മേഷന്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആര്‍ഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇപ്പോള്‍ യുഎസ്, ബഹ്റൈന്‍, ഖത്തര്‍, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (6 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (7 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends