Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പ്രവാസികൾക്ക് അത് സാധ്യമാക്കി യുഎഇ; ഇതുവരെ 36 ലക്ഷത്തിലേറെ പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കോവിഡ് പരിശോധന നടത്തിയതായും യുഎഇ ആരോഗ്യ മന്ത്രാലയം

04 MARCH 2021 01:23 PM IST
മലയാളി വാര്‍ത്ത

ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അപൂർവ നേട്ടം കൈവരിച്ച് യുഎഇ. ഇതുവരെ 36 ലക്ഷത്തിലേറെ പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കോവിഡ് പരിശോധന നടത്തിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 36 ലക്ഷത്തിലേറെ പേർക്കായി 60 ലക്ഷത്തിലേറെ ഡോസ് വാക്സീൻ വിതരണം ചെയ്യുകയുണ്ടായി. ജനസംഖ്യയുടെ 46.16% മാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ ഒന്നിനകം 50% പേർക്കും വാക്സീൻ നൽകുക എന്നതാണ് ലക്ഷ്യം. വയോധികരിൽ 61.41% പേരും വാക്സീൻ ‍സ്വീകരിക്കുകയുണ്ടായി. ജനസംഖ്യയുടെ (98.9 ലക്ഷം) രണ്ടിരട്ടിയിലധികം കോവിഡ് പരിശോധനകളും (3.1 കോടി) ഇതിനകം നടത്തിയിരിക്കുകയാണ്. വീടുകൾ തോറുമുള്ള സൗജന്യ പിസിആർ പരിശോധന അബുദാബിയിൽ തുടരുന്നു. ഇതുകൂടാതെ കൂടുതൽ പേർ ഒന്നിച്ചു താമസിക്കുന്ന ലേബർ ക്യാംപ്, കൂടുതൽ പേർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ, വിശ്വാസികൾ കൂടുതലായി എത്തുന്ന ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, സംഘടനാ ആസ്ഥാനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി സൗജന്യമായി വാക്സീൻ നൽകുകയും പിസിആർ ടെസ്റ്റ് നടത്തുകയും ചെയ്യുന്നു.

ഇതുകൂടാതെ രോഗികളെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും നേരത്തെ കണ്ടെത്തുകയാണ് രോഗവ്യാപനം കുറയ്ക്കാനുള്ള മാർഗമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറയുകയുണ്ടായി. ഏതാനും ദിവസമായി യുഎഇയിൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നതായും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

അതേസമയം, ദുബായ് എമിറേറ്റിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം 31 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. പ്രതിവർഷം ഒന്നര ശതമാനമാണ് വിദേശികളുടെ പെരുപ്പം കാണിക്കുയന്നത്. കഴിഞ്ഞ വർഷം വരെ 31,40150 വിദേശികൾ ദുബായിൽ താമസിക്കുന്നുണ്ട്. 2019ൽ ഇത് 30,9 2450 ആയിരുന്നു.

 

 

47 700 പേരാണ് കഴിഞ്ഞ വർഷം കൂടുതലായി എത്തിയത്.മുൻ വർഷത്തെ അപേക്ഷിച്ച് വിദേശികളുടെ തോത് 1.54 ശതമാനം വർധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ വ്യക്തമാക്കുന്നു. ദുബായിൽ കഴിഞ്ഞ വർഷം 27,1050 സ്വദേശികളാണുണ്ടായിരുന്നത്. 2019 ൽ തദ്ദേശീയരുടെ എണ്ണം 263450 ആയിരുന്നു. 2.88 ശതമാനമാണ് എമിറേറ്റിലെ സ്വദേശികളുടെ വർധന. എമിറേറ്റിലെ ജനസംഖ്യയിൽ സ്വദേശികളുടെ തോത് 8% മാത്രമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (4 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (16 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (23 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (32 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (39 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (47 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends