പ്രവാസികൾക്ക് വാക്‌സിൻ നൽകുന്നു; കുവെെറ്റിലെ പ്രവാസികള്‍ക്ക് ജൂൺ മുതൽ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് അധികൃതർ, വാക്സിന്‍ സ്വീകരിക്കാത്തവരുടെ താമസ രേഖകള്‍ പുതുക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം

കൊറോണ വ്യാപനം ദിനം പ്രതി ആയിരത്തിന് മുകളിൽ റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. വാക്‌സിൻ വളരെ വേഗത്തിൽ ഏവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുവെെറ്റിലെ പ്രവാസികള്‍ക്ക് ജൂൺ മുതൽ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് അധികൃതർ. 3 മാസം കൊണ്ട് എല്ലാവർക്കും വാക്സിന്‍ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആയതിനാൽ തന്നെ വാക്സിന്‍ സ്വീകരിക്കാത്തവരുടെ താമസ രേഖകള്‍ പുതുക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
കുവെെറ്റില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കുടത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തിയത് കൊണ്ട് കൊവിഡ് കേസുകള്‍ക്ക് കുറവുണ്ട്. 12 മണിക്കൂറിൽ നിന്നു 10 അല്ലെങ്കിൽ 9 മണിക്കൂർ ആയി കർഫ്യൂ സമയം കുറക്കണം എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വൈകിട്ട് 5 നാണ് കുവൈറ്റ് ഏർപ്പെടുത്തിയ കർഫ്യൂ ആരംഭിക്കുന്നത്. എന്നാല്‍ ഇത് രാത്രി 7നോ, 8നോ ആരംഭിച്ചാല്‍ മതിയെന്ന ആലോചനയും നടക്കുന്നുണ്ട്. പൊതു ശൗചാലയങ്ങൾ അടച്ചിടാൻ മുനിസിപ്പാലിറ്റി തീരുമാനിക്കുകയുണ്ടായി. കൊവിഡ് വ്യാപനം തടയാന്‍ വേണ്ടിയാണ് ഈ നടപടി. രാത്രികാല കര്‍ഫ്യൂ ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോലീസിനെയും നാഷണല്‍ ഗാര്‍ഡ് സൈന്യത്തെയും ഇതോടൊപ്പം വിന്യസിച്ചിട്ടുണ്ട്. കര്‍ഫ്യൂ വേളയില്‍ ആളുകള്‍ക്ക് പള്ളിയിലേക്ക് നടന്നുപോവാം. ഫാര്‍മസികളിലേക്കും മെഡിക്കല്‍ ഷോപ്പുകളിലേക്കും പോകുന്നതിനും വിലക്കില്ല.
അതേസമയം അസ്ഥിരമായ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കാലാവസ്ഥയിലുണ്ടായിട്ടുള്ള അസ്ഥിരത കണക്കിലെടുത്ത് സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ, ഗതാഗത സംബന്ധമാവ ഉള്‍പ്പെടെ ഏത് തരത്തിലുമുള്ള സഹായത്തിനും 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha