സൗദി അറേബ്യയുടെ തീരുമാനം കൊള്ളാം, പക്ഷെ സൂക്ഷിക്കുക; തൊഴിൽ കരാർ കാലാവധി കഴിയുംമുമ്പ് സ്വന്തം ഇഷ്ടപ്രകാരം ഫൈനൽ എക്സിറ്റ് വിസയിൽ രാജ്യത്ത് നിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളികൾക്ക് ആജീവനാന്ത വിലക്ക്

നീണ്ട 70 വർഷങ്ങൾക്ക് ശേഷം സൗദിയിൽ പുതിയ തൊഴിൽ പരിഷ്‌കാരം പ്രാബല്യത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്. ഇതുമൂലം പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് പ്രവാസികളായ തൊഴിലാളികൾക്ക് ലഭ്യമാകുന്നത്. തൊഴിൽ കരാർ അവസാനിക്കുന്ന മുറയ്ക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറാമെന്നതാണ് ഇതിൽ പ്രധാനപെട്ട ഒന്ന്. രാജ്യത്തിന് പുറത്ത് പോയി വരുന്നതിന് റീ എൻട്രി വീസ സ്വയം ഇഷ്യൂ ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊന്ന്.
കരാർ അവസാനിക്കുമ്പോൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ട് പോകാനും തെഴിലാളിക്ക് സാധിക്കുന്നതാണ്. സ്‌പോൺസർഷിപ് മാറ്റം സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഖിവ' വഴിയും രാജ്യത്ത് നിന്നുള്ള പോക്കുവരവും രാജ്യം വിടലും 'അബ്ഷിർ' വഴിയുമാണ് സാധ്യമാകുന്നത്. എന്നാൽ ഏതെല്ലാം തന്നെ പ്രവാസികൾ കേട്ടപാതി കേൾക്കാത്ത പാതി ചാടിപ്പുറപ്പെടരുത്. ഇത്തരത്തിൽ ചെയ്താൽ അതിന്റെ ദൂഷ്യഫലവും നിങ്ങളെ തേടി എത്തും.
അതായത് തൊഴിൽ കരാർ കാലാവധി കഴിയുംമുമ്പ് സ്വന്തം ഇഷ്ടപ്രകാരം ഫൈനൽ എക്സിറ്റ് വിസയിൽ രാജ്യത്ത് നിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളിയെ തൊഴിൽ വിസയിൽ രാജ്യത്തേക്ക് പുനഃപ്രവേശിപ്പിക്കുന്നതല്ല. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിൽ കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് സ്‍പോൺസർഷിപ്പ് വ്യവസ്ഥ സമൂലം പരിഷ്കരിച്ച് നടപ്പാക്കിയ പശ്ചാത്തലത്തിലാണ് തൊഴിൽ വകുപ്പിന്റെ ഈ വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.
എക്സിറ്റ് വിസയുടെ കാലാവധി വിസ നൽകിയ തീയതി മുതൽ 15 ദിവസമായിരിക്കുമെന്നതാണ്. അതിന് മുമ്പ് രാജ്യം വിട്ടുപോയിരിക്കണം. ഫൈനൽ എക്സിറ്റ് വിസക്ക് തൊഴിലാളി അപേക്ഷ നൽകിയാൽ നടപടികൾ പൂർത്തിയാക്കുന്നതിന് 10 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് അയക്കും. എക്സിറ്റ് വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യം വിട്ടുപോകാതിരുന്നാൽ അത് നിയമലംഘനമായി കണക്കാക്കും. എന്നാല്‍ തൊഴിലാളിക്ക് തന്റെയും കീഴിലുള്ള ആശ്രിതരുടെയും എക്സിറ്റ് വിസാ അപേക്ഷ സ്വയം റദ്ദാക്കാൻ കഴിയും. ഇതുകൂടാതെ ചെയ്താൽ ലഭിക്കുന്നത് മുട്ടൻ പണി തന്നെയാണ്.
ഇതുകൂടാതെ റീഎൻട്രി വീസയിൽ പുറത്ത് പോയി കാലാവധി തീരുന്നതിന് മുമ്പ് രാജ്യത്തേക്ക് തിരിച്ചെത്താത്തവർക്കും ഇത് ബാധകമായിരിക്കും. ഒരു വിദേശ തൊഴിലാളി റീ എൻട്രി വീസയിൽ രാജ്യം വിട്ട്, വീസയുടെ കാലാവധി തീരുന്നതിന് മുമ്പ് രാജ്യത്തേക്ക് മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വീസ നീട്ടി നൽകാനുള്ള പൂർണമായ അവകാശം തൊഴിലുടമയുടെതായിരിക്കുമെന്നും പുതിയ നിയമം പറയുന്നു.
https://www.facebook.com/Malayalivartha