പശ്ചിമേഷ്യൻ സമുദ്ര മേഖലയിൽ വീണ്ടും സംഘർഷം; ഇറാനിയൻ കപ്പലിനു നേരെ അടുത്തിടെ ഉണ്ടായ ആക്രമണത്തിന്റെ ഞരട്ടൽ മാറാതെ ഗൾഫ് രാഷ്ട്രങ്ങൾ, അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇറാൻ
യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന ഇറാനിയൻ കപ്പലിനു നേരെ അടുത്തിടെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഗൾഫ് രാഷ്ട്രങ്ങൾ. ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ അഗ്നിബാധ രൂപപ്പെെട്ടങ്കിലും ആർക്കും പരിക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇറാൻ ആരോപിക്കുകയുണ്ടായുണ്ടായി. കൂടാതെ ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അതായത് അമേരിക്കയുടെ പിന്തുണയോടെ കപ്പലുകളുടെ സുരക്ഷ തകർക്കാനുള്ള ഇസ്രായേലിെൻറ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ. ആക്രമണത്തെ അവഗണിക്കാൻ പറ്റില്ലെന്നും തിരിച്ചടി ഉറപ്പാണെന്നും ഇറാൻ വ്യക്തമാക്കിയതോടെ സമുദ്ര മേഖലയിൽ സംഘർഷത്തിന് വ്യാപ്തികൂടുകയാണ് എന്നതാണ് ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം രണ്ടാഴ്ച മുമ്പ് ഹെലിയോസ് റേ എന്ന ഇസ്രായേൽ ചരക്കു കപ്പൽ ഒമാൻ കടലിൽ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നിൽ ഇറാനാണെന്നാണ് ഇസ്രായേൽ ആരോപണം ഉന്നയിച്ചത് തന്നെ. പോയ മാസം മൂന്ന് ഇറാൻ ചരക്കുകപ്പലുകൾ ചെങ്കടലിലും ആക്രമണത്തിന് ഇരയായിരുന്നു. ഒരു ഡസനിലേറെ ഇറാൻ കപ്പലുകൾക്കു നേരെ ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിവാദമായിരുന്നു. എന്നാൽ വാർത്ത നിഷേധിക്കാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ല എന്നത് ആശകയായിരിക്കുകയാണ്.
ആയതിനാൽ തന്നെ പശ്ചിമേഷ്യൻ സമുദ്ര മേഖലയിൽ വീണ്ടും സംഘർഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. മേഖലയിൽ ഇസ്രായേലും മറ്റും ഉയർത്തുന്ന സുരക്ഷ ഭീഷണിക്കെതിരെ അന്തർദേശീയ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇതുകൂടാതെ ഹൂതികൾക്ക് വൻതോതിൽ ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്ന ഇറാൻ നടപടിക്കെതിരെ യെമനും രംഗത്തുവന്നു. ഇറാൻ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം നടന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി തെഹ്റാൻ രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha